/sathyam/media/media_files/2024/12/10/mczXZgNci00ls2wQouEd.jpeg)
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയിലെ എല്ലാ യൂണിറ്റുകളും പുതിയ മെമ്പര്‍മാരെ സംഘടനയുടെ ഭാഗമാക്കുന്നു.
അതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 21 വരെ സംഘടിപ്പിക്കുവാന്‍ സൗദി നാഷണല്‍ കമ്മിറ്റിതീരുമാനിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
ജിസിസി രാജ്യങ്ങളില്‍ കേരളത്തിലുമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജനുവരി മുതല്‍ തുടങ്ങും എന്നും ജിസിസി പ്രസിഡന്റ് ബഷീര്‍ അംബലായി അറിയിച്ചു.
ഗള്‍ഫ് മലയാളി ഫെഡറേഷന്റെ സുരക്ഷാ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി, കരുതല്‍, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ എല്ലാ മെമ്പര്‍മാര്‍ക്കും നടപ്പിലാക്കുകയാണ്.
പെന്‍ഷന്‍ പദ്ധതി
60 വയസ്സു കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.
കേന്ദ്ര കേരള ഗവര്‍മെന്റുകളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളാകുവാന്‍ എല്ലാ മെമ്പര്‍മാര്‍ക്കും കൃത്യമായി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ലീഗല്‍ സെല്ല് മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടാവുന്ന പ്രതിസന്ധികള്‍ കൃത്യമായി പഠിച്ച് നിയമപരമായ എല്ലാവിധ സഹായങ്ങളും ചെയ്യുവാന്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ലീഗല്‍ തുടക്കം കുറിച്ചു.
ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ്, ലീഗല്‍ ഓഫീസ്, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ നിയമസഹായങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ഡൈസ് സംവിധാനമുണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us