Advertisment

ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഫ്)‌ സൗദി അറേബ്യയുടെ സ്നേഹാദരവ് ഡോക്ടർ പുനലൂർ സോമരാജന് നൽകി ആദരിച്ചു

author-image
റാഫി പാങ്ങോട്
Updated On
New Update
vg

റിയാദ്: പത്തനാപുരത്ത് ഒരാൾക്ക് ആശ്രയം നൽകുന്നതിനുവേണ്ടി തുടങ്ങിയ ഗാന്ധിഭവൻ ഇന്ന് 20 ഓളം ഗാന്ധിഭവൻ സെൻട്രൽ ആയിരക്കണക്കിന് പേർക്ക് ആശ്രയം നൽകുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ്. ആരോരുമില്ലാതെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങൾ, അച്ഛനമ്മമാർ, ഭിന്നശേഷി കുട്ടികൾ, ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് മഹാത്മാഗാന്ധിയുടെ പ്രവൃത്തനം അന്വർത്ഥമാക്കുകയാണ് പുനലൂരിന്റെ സ്വന്തം ഡോക്ടർ സോമരാജ്. 

Advertisment

ആരോരുമില്ലാത്ത മനുഷ്യർക്ക് സ്വന്തം ജീവിതം സമർപ്പിച്ച് അവരിൽ ഒരുവനായി അവർക്കുവേണ്ടി ജീവിക്കുന്ന ഡോക്ടർ പുനലൂർ സോമരാജനെ ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയുടെ സ്നേഹപുരസ്കാരം നൽകി ആദരിച്ചു.

സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി കെ.പി ഹരികൃഷ്ണൻ കണ്ണൂർ സ്വാഗതം പറഞ്ഞു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി.

ആശംസകൾ നൽകിക്കൊണ്ട് പ്രമുഖ പ്രവാസി എഴുത്തുകാരൻ ജോസഫ് അതിലുങ്കൽ, ഷാജി മഠത്തിൽ,കമറുബാനു ടീച്ചർ, ഷാജഹാൻകാഞ്ഞിരപ്പള്ളി, ഉണ്ണി കൊല്ലം, മൃദുല കായംകുളം. അജാസ് റഹ്മാൻ. ഹിബ. നൗഷാദ്. സുബൈർ കുമ്മിൾ, റീന, ഷിംനനൗഷാദ്, സജീർ ചിതറ തുടങ്ങിയവർ സംസാരിച്ചു.

 സ്നേഹാദരവ് ഏറ്റുവാങ്ങി ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജ് ഗന്ധിഭവൻ പ്രവൃത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും വിശദമായാ സംസാരിച്ചു. ജീവകാരുണ്യ പ്രവൃത്തനങ്ങളിൽ പ്രവാസികളെ കൂടി കണ്ണി ചേർക്കണമെന്ന ഗൾഫ് മലയാളി ഫെഡറേഷന്റെ നിർദേശത്തെ സ്വാഗതം ചെയ്തു. ഗൾഫ് മലയാളി ഫെഡറേഷനും ഗാന്ധിഭവനുമായി വർഷങ്ങളായുള്ള സൗഹൃദബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജി.എം.എഫ് അംഗങ്ങൾ നാട്ടിൽ വരുമ്പോൾ ഗന്ധിഭവൻ സന്ദർശിക്കാണമെന്നും ഡോക്ടർ പുനലൂർ സോമരാജ് പറഞ്ഞു.

തുടർന്ന് കേരളപ്പിറവി ദിനവും ജിഎം ഫ്‌ ദിനവും കേക്ക് മുറിച്ച് ആഘോഷിക്കുകയും ജിഎം ഫ്‌ ദിനാഘോഷത്തിൽ ഗാന്ധി ഭവനിൽ കുടുംബത്തിൽ നിന്ന് തള്ളപ്പെടുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് ഗൾഫ് മലയാളി ഫെഡറേഷനും മറ്റു പ്രവാസി സംഘടനകളും ഗാന്ധിഭവനുമായി കൈകോർത്ത് പ്രവർത്തിക്കുവാൻ തയ്യാറാണോഎന്ന് സാമൂഹ്യ പ്രവർത്തകൻ ജി എം എഫ് ചെയർമാനുമായ റാഫി പാങ്ങോട് പറയുകയുണ്ടായി.

സ്നേഹത്തോടെ ഗാന്ധിഭവൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഡോക്ടർ പുനലൂർ സോമരാജ് പറയുകയുണ്ടായി. തുടർന്ന്സൗദി നാഷണൽ കമ്മിറ്റി ജോയിൻ സെക്രട്ടറി സനിൽകുമാർ ഹരിപ്പാട് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

Advertisment