അബുദാബിയിൽ വാഹനങ്ങളിൽ നിന്ന് റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
abudabi waste

അബുദാബി: വാഹനങ്ങളിൽ നിന്ന് റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

Advertisment

ഓടിക്കൊണ്ടിരിക്കുന്നതോ, നിർത്തിയിട്ടിരിക്കുന്നതോ ആയ വാഹനങ്ങളിൽ നിന്ന് റോഡുകളിലും റോഡരികുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തുന്നതാണ് തീരുമാനം. കൂടാതെ ആറ് ബ്ലാക്ക് പോയിന്റുകളും ഇവർക്കെതിരെ ചുമത്തപ്പെടും.

ഗതാഗത നിയമത്തിലെ 71-മത് വ്യവസ്ഥയനുസരിച്ചാണിത്. അബുദാബിയിലെ റോഡുകളും പൊതു ഇടങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ശുചിത്വം പരിപാലിക്കുന്നതിനായി ഇത്തരം തെറ്റായ പ്രവർത്തികൾ ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. മാലിന്യങ്ങൾ അവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളിൽ നിക്ഷേപിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

Advertisment