/sathyam/media/media_files/1gvHfLXtxLqBZf0jztAj.jpg)
ദുബായ്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഒമാൻ ആന്റ് ഇത്തിഹാദ് റെയിൽ കമ്പനിയുമായി ഇരുരാജ്യങ്ങളും ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തി പാതയുടെ നിർമാണം.
പദ്ധതി നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയുകയും ചരക്ക് ഗതാഗതം സുഗമമാകുകയും ചെയ്യും.
കമ്പനി കരാർ നടപടികളുടെ ഭാഗമായി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ നിർമ്മിച്ച് പരിചയമുള്ള കമ്പനിയെയാണ് പരിഗണിക്കുന്നതെന്ന് ഒമാൻ ആന്റ് ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു.
ഒമാനിലെ സുഹാർ തുറമുഖവുമായി അബുദാബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ധാരണയായിരുന്നു. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് സർവ്വീസ് നടത്തുക.