/sathyam/media/media_files/XYdayl2DgqzBz6kYzQ98.jpg)
റിയാദ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉംറക്ക് തിരക്ക് കൂടുമെന്ന് കണക്കുകൂട്ടല്‍. സൗദി അറേബ്യയില്‍ ചൂട് കുറഞ്ഞു തുടങ്ങിയ സമയം മുതല്‍ തന്നെ ഉംറയുടെ തിരക്കും കൂടി.
ഉംറ വിസയില്‍ സൗദി അറേബ്യയുടെ ഏത് എയര്‍പോര്‍ട്ടിലും ഇറങ്ങാന്‍ പറ്റുന്നത് കൊണ്ട് ഗ്രൂപ്പുകള്‍ അല്ലാതെ ഒട്ടനവധി ആള്‍ക്കാര്‍ ഉംറയ്ക്കായി എത്തുന്നുണ്ട്.
ഉംറയ്ക്കായി വന്നു കഴിഞ്ഞാല്‍ സൗദിയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും കഴിയും.
തണുപ്പ് സൗദി അറേബ്യയില്‍ എത്തിക്കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തുമെന്നാണ് കരുതുന്നത്.
മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് ബസ് മാര്‍ഗ്ഗവും ചെറുവാഹനങ്ങള്‍ വഴിയും ദിവസവും ഒട്ടനവധി ആള്‍ക്കാര്‍ എത്തുന്നുണ്ട് . ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വര്‍ഷമായി ഈ വര്‍ഷം മാറും എന്ന് ഉംറ മന്ത്രാലയം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us