സൗദിയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി പൗരന്മാര്‍ക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാര്‍ക്കുമാണ് ഇത് ലഭ്യമാകുക. 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
Hajj-1.jpg

മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി പൗരന്മാര്‍ക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാര്‍ക്കുമാണ് ഇത് ലഭ്യമാകുക. 


Advertisment

വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരക്കുകളും മുന്‍ഗണനകളും അനുസരിച്ച് അവര്‍ക്കാവശ്യമുള്ള പാക്കേജുകള്‍ സ്വീകരിക്കാം. നുസ്‌ക് ആപ്ലിക്കേഷന്‍ വഴിയാണ് പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.   



13,150 റിയാലിന്റേതാണ് ഏറ്റവും ഉയര്‍ന്ന പാക്കേജ്. ഇതില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. ജമാറത്ത് പാലത്തിന് അടുത്തായാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 



8,092 റിയാലിന്റേതാണ് ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ്. ഇതില്‍ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളാണ് ഉണ്ടാവുക. മിനക്ക് അടുത്തായാണ് ഈ ക്യാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. 


12,537 റിയാല്‍ നിരക്ക് വരുന്ന ഹജ്ജ് പാക്കേജും ലഭ്യമാണ്. ഇതില്‍ കിദാന അല്‍ വാദി ടവറുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത സേവനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 


കൂടാതെ, ഭക്ഷണവും ഇതില്‍ ഉണ്ട്. നാലാമത്തെ പാക്കേജില്‍ മിനയില്‍ ഒരുക്കിയിരിക്കുന്ന തമ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് പങ്കുവെക്കാവുന്ന താമസസൗകര്യവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കും. ഇതിന്റെ നിരക്ക് 10,366 റിയാല്‍ ആണ്.


ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. 'നുസ്‌ക്' ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയോ ആണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. 

ഹജ്ജ് ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയിരിക്കണം. മുമ്പ് ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കാത്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment