/sathyam/media/media_files/As84iVEyl3591Yt7bApG.jpg)
ജിദ്ദ: 2024 ഹജ്ജ് സീസണിലെ താൽകാലിക തസ്തികകളിലേക്ക് സൗദി ഇഖാമഃയുള്ള ഇന്ത്യക്കാരിൽ നിന്നും അതുപോലെ സൗദി പൗരന്മാരിൽ നിന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, മെസന്‍ജര്‍ എന്നീ തസ്തികളിലേക്കാണ് സീസണൽ നിയമനം.
തസ്തികകൾ സംബന്ധിച്ച പൊതു വിവരങ്ങൾ:
പ്രായം 18 വയസ്സിന് മുകളിൽ. മക്ക, മദീന എന്നിവിടങ്ങളിലുള്ളവർക്ക് മുന്‍ഗണന.
ക്ലര്‍ക്ക് - ഡാറ്റാഎന്‍ട്രി - ശമ്പളം: 3600 റിയാല്‍. യോഗ്യത: കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ അംഗീകൃത യൂണിവേഴ്‌സ്റ്റി ബിരുദം, ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയോടൊപ്പം അറബി ഭാഷാ പരിചയം എന്നിവയുള്ളവര്‍ക്കാണ് ക്ലര്‍ക്ക് പോസ്റ്റില്‍ മുന്‍ഗണന.
ഡ്രൈവര്‍ - ശമ്പളം: 2880 റിയാല്‍. ഡ്രൈവിംഗ് ലൈസന്‍സ് കോപ്പി.
മെസന്‍ജര്‍ - ശമ്പളം: 1980 റിയാല്‍.
കാലാവധിയുള്ള പാസ്പോര്ട്, ഇഖാമ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള എൻ ഓ സി, പുതിയ രണ്ട് ഫോട്ടോകൾ എന്നിവ ഏത് പോസ്റ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരനും അപേക്ഷയോടൊപ്പം വെച്ചിരിക്കണം.
കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ മാര്‍ച്ച് 14 നകം ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് വിഭാഗത്തില്‍ ലഭിച്ചിരിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us