/sathyam/media/media_files/2024/12/18/yUSIDHbdx31lHoGZtgzH.jpeg)
മനാമ: ഹമദ് രാജാവില്‍ നിന്ന് ഈ മഹത്തായ അംഗീകാരം ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവി പിള്ള ആദരം ഏറ്റുവാങ്ങിയശേഷം പറഞ്ഞു.
ആര്‍.പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ബഹ്റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാര്‍ഡ്.
ഈ അംഗീകാരം ബഹ്റൈനും ഇവിടുത്തെ ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.പി ഗ്രൂപ്പിന്റെ എല്ലാ നേട്ടങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച കഠിനാധ്വാനികളും അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള ഒരുലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു.
ഈ ബഹുമതി എല്ലാ ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളായ എല്ലാവര്‍ക്കും അഭിമാനത്തിന് വക നല്‍കുന്നതാണ്.
ബഹ്റൈന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു. ബാപ്കോ എനര്‍ജീസ് ചെയര്‍മാന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കും നന്ദി പറയുന്നു.
ബഹ്റൈനിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഭരണാധികാരികളുടെ ദര്‍ശനാത്മക നേതൃത്വവും സമര്‍പ്പണവും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഡോ. രവി പിള്ള അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തിന് അസാധാരണമായ സേവനം നല്‍കിയ വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്).
പുരോഗതിയിലും വിജയത്തിലും ക്രിയാത്മക പങ്ക് വഹിക്കുന്നവരെ ആദരിക്കുന്നത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.
ഡോ രവി പിള്ളക്ക് കിട്ടിയ വലിയ അംഗീകാരത്തെ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം അഭിനന്ദിച്ചു.
രണ്ട് പതിറ്റാണ്ടിലേക്ക് കടക്കുന്ന ബിസിനസ് ഫോറത്തിന്റെ തുടക്കത്തില്‍ ഏറെ പിന്തുണ നല്‍കിയ വ്യക്തിയാണ് ഡോ രവി പിള്ളയെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us