Advertisment

ഹരിഖ് ഓറഞ്ച് ഫെസ്റ്റിവല്‍ വിളവെടുപ്പിന്റെ കാര്‍ഷികോത്സവമാക്കി മാറ്റി

കാര്‍ഷിക ഗ്രാമമായ സൗദി അറേബ്യയിലെ ഹരിക്ക് ജനുവരി ഒന്നു മുതല്‍ ഓറഞ്ച് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

New Update
orange 1

റിയാദ്: കാര്‍ഷിക ഗ്രാമമായ സൗദി അറേബ്യയിലെ ഹരിക്ക് ജനുവരി ഒന്നു മുതല്‍ ഓറഞ്ച് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

Advertisment

റിയാദില്‍ നിന്ന് 185 കിലോമീറ്റര്‍ ദൂരെ കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നായ ഹരിഖ്  ജിസിസി  രാജ്യങ്ങളില്‍ നിന്ന് 10000 കണക്കിന് ആളുകളാണ് ദിവസവും എത്തിച്ചേരുന്നത്. 

orange 2

ഹരീഖിലുള്ള തോട്ടങ്ങളില്‍ വിളവെടുപ്പ് കാണുന്നതിനും ഓറഞ്ച് ഫെസ്റ്റിവല്‍ ആഘോഷമാക്കുവാന്‍ വേണ്ടിയാണ് ജനങ്ങള്‍ എത്തുന്നത്. 

orange 3

ഹരിഖ് ഓറഞ്ച് ഫെസ്റ്റിവല്‍  മലയാളികളുടെ ഇടയില്‍ പ്രശസ്തമാണ് വിദേശികളില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് മലയാളികളാണ്.


 മലയാളികളായ യൂട്യൂബര്‍മാര്‍ ഹരിഖ് ഫെസ്റ്റിവലിന് ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് ഹരീഖില്‍ കാണാന്‍ കഴിയും. 

orange 5

മറ്റ് കാര്‍ഷിക രീതികള്‍, ഹരീഖിലെ  വളരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍,  സുഗന്ധ ഉല്‍പ്പന്നങ്ങള്‍ പലതരം തേനുകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴയകാല കാര്‍ഷിക രീതികള്‍, കുട്ടികളുടെ മത്സരങ്ങള്‍ ഹരീഖില്‍ വളരുന്ന കൃഷി ചെയ്യുന്ന വൃക്ഷത്തൈകളും പുഷ്പ തൈകളും പലയിനം ഈത്തപ്പഴ തൈകളും അതിനു ഉപയോഗിക്കുന്ന വളം, തുടങ്ങിയവ കാര്‍ഷിക മേളയില്‍ പരിചയപ്പെടുത്തുകയും വാങ്ങുവാനായി അവസരം ഒരുക്കുകയാണ് ഹരിഖ് ഫെസ്റ്റിവല്‍.

 orange 6

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹരീക്കിലേക്ക് കുടുംബത്തോടൊപ്പം വെള്ളിയാഴ്ച രാവിലെ യാത്ര തിരിച്ചു.

ഹരീഖിലെ  തോട്ടങ്ങളിലും  സന്ദര്‍ശിക്കുകയും ഓറഞ്ച് ഫെസ്റ്റിവല്‍ നടക്കുന്ന ഫെസ്റ്റുകള്‍ സെന്ററുകള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് രാത്രി കുടുംബങ്ങളോടൊപ്പം ബാര്‍ബിക്യു നൈറ്റ് എന്ന കുടുംബങ്ങളുടെ ഒത്തുചേരലും സംഘടിപ്പിച്ചു. 


പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ മോട്ടിവേഷന്‍ സ്പീക്കറുമായ ഡോക്ടര്‍ ജയചന്ദ്രന്‍ കുടുംബങ്ങളുടെ ഇടയില്‍ മത്സര പരിപാടികള്‍ സംഘടിപ്പിക്കുകയും. 


സമ്മാനങ്ങള്‍ പ്രമുഖ ബിസിനസ് സംരംഭകരായ ഡേവിഡ് ലുക്ക് വിതരണം ചെയ്തു. 

ഹരിക്ക് ട്രിപ്പ് നേതൃത്വം വഹിച്ചു കൊണ്ട് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, ഹരികൃഷ്ണന്‍ റഷീദ് ചിലങ്ക, ജമാല്‍ നേതൃത്വം വഹിച്ചു. തുടര്‍ന്ന് ഗാനങ്ങള്‍ വഹാബ് ചിലങ്ക നേതൃത്വം വഹിച്ചു.

Advertisment