Advertisment

ഖത്തർ ബിസിനസുകാരനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഹസന്‍ അബ്ദുല്‍ കരീം ചൗഗ്ലെ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update
khathar busi

ദോഹ : ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ മുതിർന്ന ഇന്ത്യൻ ബിസിനസുകാരൻ ഹസന്‍ ചൗ​ഗ്ലെ എന്ന ഹസന്‍ അബ്ദുല്‍ കരീം ചൗഗ്ലെ (74) നിര്യാതനായി. 

Advertisment

ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വദേശമായ മഹാരാഷ്​ട്രയിലെ രത്​നഗിരിയിലായിരുന്നു അന്ത്യം. 

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 

ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ്‌ ആയിരുന്നു. 1977ൽ ഖത്തറിൽ പ്രവാസിയായെത്തിയ ഇദ്ദേഹം വ്യവസായി, സംഘാടകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായിരുന്നു. 

ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒരു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച്​ ഖത്തറിൽ നിന്നും നാട്ടിലേക്ക്​ മടങ്ങിയത്​. 

Advertisment