/sathyam/media/media_files/9273OcoOixXa6WfJy0nF.jpg)
കുവൈറ്റ്: മുന്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് അന്തരിച്ചു.
1942 ല്‍ ജനിച്ച ഷെയ്ഖ് ജാബര്‍ മുബാറക് തന്റെ കരിയറിന്റെ തുടക്കത്തില്‍ അമീരി ദിവാനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് സൂപ്പര്‍വൈസറായി സേവനമനുഷ്ഠിച്ചിരുന്നു.
തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.
1979 മാര്‍ച്ച് 19 ന് ഷെയ്ഖ് ജാബര്‍ ഹവല്ലി ഗവര്‍ണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രി, വാര്‍ത്താവിതരണ മന്ത്രി, അമീറിന്റെ ഓഫീസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ മന്ത്രിപദങ്ങള്‍ വഹിച്ചു.
2001 ഫെബ്രുവരി 14-ന് ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലൈ 14 ന് രൂപീകരിച്ച സര്‍ക്കാരില്‍ ഈ സ്ഥാനങ്ങളില്‍ അദ്ദേഹം വീണ്ടും നിയമിതനായി.
2006 ജൂലൈ 11 നും 2007 മാര്‍ച്ച് 25 നും രൂപീകരിച്ച ഗവണ്‍മെന്റുകളില്‍ ഈ റോളുകള്‍ നില നിര്‍ത്തിക്കൊണ്ട് 2006 ഫെബ്രുവരി 9-ന് അദ്ദേഹം ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിങ്ങനെ സ്ഥാനക്കയറ്റം നേടി.
2007 ഒക്ടോബര്‍ 28-ലെ മന്ത്രിതല പുനഃസംഘടനയെത്തുടര്‍ന്ന്, ഷെയ്ഖ് ജാബര്‍ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്ന പദവികളില്‍ ജോലി പുനരാരംഭിച്ചു, 2008 മെയ്, ജനുവരി 2009, മെയ് 2009, മെയ് 2011 എന്നിവയില്‍ രൂപീകരിച്ച സര്‍ക്കാരുകളിലൂം ഈ സ്ഥാനം അദ്ദേഹം തുടര്‍ന്നു. 2011 നവംബര്‍ 28-ന് രാജിവച്ചു.
2011 നവംബറില്‍ ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു, 2019 വരെ ആ പദവിയില്‍ തുടര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us