New Update
/sathyam/media/media_files/2025/10/13/abudabi-2025-10-13-21-27-50.jpg)
അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്രം ദീപാവലി ഉത്സവത്തിനാ യി ഒരുങ്ങുന്നു.. ഒക്ടോബർ 20 ന് വൈകിട്ട് 7.30 മുതൽ 9 മണി വരെയാണ് ദീപാവലി പൂജകൾ നടക്കുക.
Advertisment
കഴിഞ്ഞ വർഷം ഫെബ്രുവരി 14 ന് ക്ഷേത്രം ഔപചാ രിക മായി തുറന്നശേഷം ഇതുവരെ 20 ലക്ഷം ആളുകൾ ഇവിടെ ദർശനം നടത്തിയെന്നാണ് കണക്കുകൾ.
അവധിദിവസങ്ങളിൽ 30000 ആളുകൾ വരെയും ആഴ്ച യുടെ അവസാനദിവസങ്ങളിൽ ഒരു ദിവസം 15000 മുതൽ 18000 ആളുകൾ വരെയുമാണ് ക്ഷേത്രദർശന ത്തിനായി എത്തുന്ന ത്. പലപ്പോഴും സംഘാടകർക്ക് നിയന്ത്രിക്കാനാകാത്തവി ധമുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ദീപാവലി ക്ഷേത്രദർശനത്തിനെത്തുന്നവർ ഓൺലൈ ൻവഴി ബുക്ക് ചെയ്‌താൽ മാത്രമേ പ്രവർശനം ലഭി ക്കുകയുള്ളു.. ബുക്ക് ചെയ്യേണ്ട ബുക്കിങ് ID ഇതാണ് mandir.ae/book-visit. പ്രവേ ശനം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും മുൻകൂട്ടിയുള്ള ബുക്കിങ് ചെയ്തിരിക്കണം. ബുക്ക് ചെയ്യുന്നവർക്ക് ഒരു എൻട്രി പാസും QR കോഡും ലഭിക്കുന്നതാണ്.
മുൻകൂട്ടി ബുക്ക് ചെയ്യാത്ത ആർക്കും പ്രവേശനം ലഭി ക്കുന്ന തല്ലെന്നും അവിടുത്തെ ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും Baps Swaminarayan Sanstha അറിയിക്കുന്നു.