ഹോപ്പ് ബഹ്‌റൈൻ ക്രിക്കറ്റ് ടൂർണമെന്റ്

New Update
bahrain

ബഹ്റൈന്‍: ദേശഭേദമന്യേ നിരാലംബരും അശരണരുമായ പ്രവാസികള്‍ക്ക് അത്താണിയായ ഹോപ്പ് ബഹ്റൈന്റെ പ്രവര്‍ത്തനം പവിഴദ്വീപില്‍ അനസൂത്യം  തുടരുന്നു. നിത്യവുമുള്ള സല്‍മാനിയ ആശുപത്രി സന്ദര്‍ശനത്തിലൂടെ നിരാലംബരായ അനേകം പ്രവാസികള്‍ക്ക് വേണ്ട സഹായം എത്തിക്കുവാന്‍ ഹോപ്പിന് കഴിഞ്ഞിട്ടുണ്ട്.

Advertisment

കൂടാതെ ഒന്നുമില്ലാതെ നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് കിറ്റും, സാലറി കിട്ടാതെയും ജോലി നഷ്ടപ്പെട്ട് ബുദ്ധി മുട്ടുന്ന സഹോദരങ്ങള്‍ക്ക് ഫുഡ് കിറ്റ് ആയും, മരുന്നുകള്‍ വാങ്ങുവാന്‍ സാധിക്കാതെ വലയുന്നവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കിയും ഹോപ്പ് ഈ പവിഴ ദ്വീപില്‍ സാന്നിധ്യം ഉറപ്പിക്കുന്നു.

നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി 2015 മുതല്‍ പവിഴ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് ബഹ്റൈന്‍ ബ്രോസ് & ബഡീസിന്റെയും ബഹ്റൈന്‍ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ  ഇന്ന് (നവംബര്‍ 30) വൈകുന്നേരം 07:00 മുതല്‍ പുലര്‍ച്ച 02:00 മണി വരെ റിഫ സ്‌പോര്‍ട്‌സ് ക്ലബില്‍ വെച്ചു ഹോപ്പ് പ്രീമിയര്‍ ലീഗ് 2023 9 'S Over Arm Soft Ball ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

എഫ്‌സിസി കോട്ടയം കൂട്ടായ്മ, തലശേരി ബഹ്റൈന്‍ ക്രിക്കറ്റ്, എന്‍ഇസി  ബഹ്റൈന്‍, വോയിസ് ഓഫ് ആലപ്പി, മാറ്റ് ബഹ്റൈന്‍ (ത്രിശൂര്‍), യുണൈറ്റഡ്  സി സി , പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍, കൊല്ലം പ്രവാസി അസോസിയേഷന്‍, ബഹ്റൈന്‍ പ്രതിഭ സി സി, വോയിസ് ഓഫ് ട്രിവാന്‍ട്രം,സംസ്‌ക്കാര ത്രിശൂര്‍, വിഎസ്‌വി വാരിയേഴ്‌സ് തുടങ്ങിയ 12 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

വിജയികള്‍ക്കും  റണ്ണെഴ്‌സ് അപ്പിനും സമ്മാനത്തുകയും , ട്രോഫിയും നല്‍കുന്നതാണ്. കൂടാതെ മൂന്നും നാലാം സ്ഥാനക്കാര്‍ക്കും മറ്റും  ട്രോഫികളും ഉണ്ടാകും.

മുഹമ്മദ് അന്‍സാര്‍ കണ്‍വീനറും, സിബിന്‍ സലിം കോഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് ബഹ്റിനിലുള്ള എല്ലാ കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോപ്പ് ബഹ്റൈന്‍ പ്രസിഡന്റ് ഫൈസല്‍ പട്ടാണ്ടിയുമായൊ (39363985) സെക്രട്ടറി ഷാജി ഇളമ്പയിലുമായോ (36621954) ബന്ധപ്പെടാവുന്നതാണ്.

bahrain

Advertisment