/sathyam/media/media_files/c1HM5rVTKUv5L8uAu8ci.jpg)
മക്ക: നാഷണൽ ഹജ്ജ് വളണ്ടിയർ കോറിന്റെ കീഴിൽ പ്രത്യേക കോർ കമ്മിറ്റി രൂപീകരിച്ചാണ് മക്കയിൽ പ്രവർത്തനം ക്രോഡീകരിക്കുന്നത്. കോർ കമ്മിറ്റിക്ക് കീഴിൽ സ്വീകരണം, ദഅവ, അഡ്മിൻ, മെഡിക്കൽ, ഫുഡ്, ട്രാവൽ, അസീസിയ ക്യാമ്പ്, ട്രെയിനിങ്ങ്,ഹെല്പ് ഡസ്ക്, എന്നി സമിതികൾ പ്രവർത്തിക്കുന്നു.
പതിനഞ്ചു ഏരിയകളിലായി അഡ്മിൻമാരുടെ നേതൃത്വത്തിൽ വളണ്ടിയർമാരെ സേവനരംഗത്ത് സജ്ജരാക്കുന്നു. ഹാജിമാരുടെ ഹജ്ജിന്റെ കർമ്മപരമായ സംശയങ്ങൾ ദഅവ സമിതിയിലൂടെ പരിഹാരം കാണാൻ അവസരം നൽകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡസ്ക് ഹാജിമാരുടെ സഹായത്തിനായി നിലകൊള്ളുന്നു.
ആരോഗ്യപരമായ വിഷയങ്ങൾക്ക് പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തന രംഗത്തുണ്ട്. സ്വീകരണ സമിതിയുടെ നേതൃത്വത്തിൽ മുസല്ല അടങ്ങിയ പ്രത്യേക കിറ്റ് നൽകി ഹാജിമാരെ സ്വീകരിക്കുന്നത് ട്രെയിനിങ്ങ് സമിതിയുടെ നേതൃത്വത്തിൽ വളണ്ടിയർമാരെ പ്രത്യേക പരിശീലനം നൽകിയാണ് മക്കയിലെ പ്രധാന സേവന മേഖലകളിൽ പ്രവർത്തന സജ്ജരാകുന്നത്.