'വായന ഒരു പുനർവായന'; ഐസിഎഫ് ചർച്ചസംഗമം സംഘടിപ്പിച്ചു

സാധാരണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിലെ ആദ്യ മുൻഗണനയിൽ വരുന്ന ഒന്നല്ല വായന എങ്കിലും സാമൂഹികമായി മനുഷ്യനെ പരിവർത്തിപ്പിക്കുന്നതിൽ വായനയ്ക്ക് ഗണനീയ സ്ഥാനമുണ്ട്.

New Update
icf Untitledkol

ജിദ്ദ: ദമ്മാം ബാദിയ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ  അൽബാദിയ സെക്ടർ. 'വായന ഒരു പുനർവായന’ എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.

Advertisment

ഐ സി എഫ് രാജ്യാന്തര തലത്തിൽ ആചരിക്കുന്ന 'മാനവവിക വർഷ'ത്തിന്റെ ഭാഗമായുള്ള 'റീഡ് ആൻഡ് ലീഡ്' പ്രചാരണ കാലത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇക്കാലയളവിൽ ചുരുങ്ങിയത് അമ്പതിനായിരം പുസ്തകങ്ങൾ വായിക്കുക എന്നതാണ് പദ്ധതി. 

സാധാരണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിലെ ആദ്യ മുൻഗണനയിൽ വരുന്ന ഒന്നല്ല വായന എങ്കിലും സാമൂഹികമായി മനുഷ്യനെ പരിവർത്തിപ്പിക്കുന്നതിൽ വായനയ്ക്ക് ഗണനീയ സ്ഥാനമുണ്ട്.

ഈ നിലയ്ക്ക് വായനയെ പുനർവായിക്കാൻ കഴിഞ്ഞാൽ മാത്രമേ അക്ഷരവായനയിൽ നിന്ന് ആശയോത്പാദനത്തിന്റെയും ചിന്താനിർമിതിയുടെയും ധർമത്തിലേക്ക് വായന എത്തിപ്പെടുകയുള്ളൂ എന്ന് സംഗമം അഭിപ്രായപ്പെട്ടു.        

ദമ്മാം ബിലീഫ് ഹോളിൽ നടന്ന പരിപാടി ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി അഹ്‌മദ്‌ നിസാമി ഉദ്‌ഘാടനം ചെയ്തു. മുസ്തഫ മുക്കൂട് ആമുഖപ്രഭാഷണം നടത്തി.

ജാഫർ സ്വാദിഖ്,  ഇഖ്ബാൽ വെളിയങ്കോട്, റംജുറഹ്മാൻ കാപ്പിൽ, അഷ്‌റഫ് ചാപ്പനങ്ങാടി, റഊഫ് പാലേരി  ഇടപെട്ടു സംസാരിച്ചു. പ്രവാസി രിസാല എഡിറ്റർ ലുഖ്‌മാൻ വിളത്തൂർ ചർച്ച സംഗ്രഹിച്ചു. സെക്ടർ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാൻ കുറ്റിപ്പാല നന്ദിയും പറഞ്ഞു.

Advertisment