ഐ സി എഫ് പ്രവർത്തകൻ പാമ്പോടൻ നൗഫൽ മക്കയിൽ നിര്യാതനായി

New Update
icfUntitled

മക്ക:   വിളയിൽ എളങ്കാവ് സ്വദേശി മർഹൂം മമ്മൂസൻ കുട്ടി ഹാജിയുടെ മകൻ പാമ്പോടൻ നൗഫൽ (38) മക്കയിൽ മരണപ്പെട്ടു. രാവിലെ എഴുന്നേറ്റു പ്രഭാത പ്രാർത്ഥനക്ക് അംഗശുദ്ധി വരുത്തി വന്നയുടൻ നെഞ്ചു വേദന അനുഭവപ്പെടുകയും വൈകാതെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. രണ്ടു മാസം മുമ്പ് അവധി കഴിഞ്ഞു നാട്ടിൽ നിന്ന് എത്തിയതാണ്. ഹൃദയാഘാതമാണ് മരണ കാരണം.

Advertisment

ഐ സി എഫ്  തൻഈം സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നൗഫൽ ഹാജിമാരുടെ സേവനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഹജ്ജ് വോളണ്ടിയർ കോർ (HVC) സജീവ സാനിധ്യമാണ്. നാട്ടിലും മക്കയിലും എല്ലാവർക്കും എല്ലാ കാര്യങ്ങളിലും സഹായിയായിരുന്ന നൗഫലിന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണ്.

കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ICF വെൽഫയർ ടീം പൂർത്തിയാക്കികൊണ്ടിരിക്കുന്നു.

ജനാസ മക്കയിൽ മറവ് ചെയ്യുമെന്ന് ഐ സി എഫ്ഭാരവാഹികൾ അറിയിച്ചു. മാതാവ് ആമിന, ഭാര്യ നജ്മ, മക്കൾ നഷ് വ (13), അജ് വ (9). ആഇഷ (1)

മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് മൊയ്‌ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ തുടങ്ങിയവർ സഹോദരങ്ങളാണ്.

Advertisment