New Update
/sathyam/media/media_files/HFRXvuh2MaiSM6bBC05K.jpg)
വടകര സഹൃദയ വേദി ഇഫ്ത്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ അഞ്ചിന് അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും ഒപ്പം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ചു.
Advertisment
വടകര സഹൃദയ വേദി പ്രസിഡണ്ട് ആർ പവിത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ട്രഷറർ എം എം ബാബു നന്ദിയും പറഞ്ഞു.
റമദാൻ ഒരു മതത്തിൻറെ ആചാരം എന്നതിലുപരിയായി മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് റമദാൻ സന്ദേശം നൽകിയ ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു.
ജോയിൻറ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ സഹൃദയ വേദി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.