ഇഫ്താർ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

New Update
jedha jou

ജിദ്ദ:  ജിദ്ദയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മായായ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ദെ പുട്ട് റസ്റ്റാറെന്‍്റെില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെമ്പര്‍മാരും അവരുടെ കുടുംബിനികളുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. 

Advertisment

jedha

സംഗമത്തില്‍ പ്രസഡൻറ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലത്തെ നമ്മുടെ പ്രവര്‍ത്തനഫലമായി ജിദ്ദ ഇന്ത്യ മീഡിയ ഫോറത്തിന് കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സുപ്രധാന കൂട്ടായ്മയായ കേരള ജര്‍ണലിസ്റ്റ് യൂണിയൻറെ (കെ.ജെ.യു) അംഗീകാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

jidha journalist

 ചടങ്ങില്‍ ഇബ്റാഹീം ശംനാട് റമദാന്‍ സന്ദേശം നല്‍കി.  ഖുര്‍ആനും റമദാനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഖുര്‍ആന്‍ പഠനം ഉപവാസവുമായി സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹസന്‍ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, ഗഫൂർ മമ്പുറം, നാസര്‍ കരുളായി, മുസ്തഫ പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ജര്‍ണലിസ്റ്റ് യൂനിയന്‍്റെ കാര്‍ഡ് ജിദ്ദ ഇന്ത്യ മീഡിയ ഫോറം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.  വഹീദ് സമാന്‍, എൻ.എം സ്വാലിഹ് എന്നിവര്‍ക്ക് പുതുതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറത്തില്‍ അംഗത്വം നല്‍കി.  ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും ട്രഷറര്‍ പി.കെ. സിറാജ് നന്ദിയും പറഞ്ഞു.

Advertisment