മനാമ: ആറായിരത്തോളം സാധാരണക്കാരും തൊഴിലാളികളും ഒരുമിച്ച മനാമ സെൻട്രൽ മാർക്കറ്റിൽ ഇഫ്താർ സംഗമത്തിനായി ഒത്തു ചേർന്നപ്പോൾ സെൻട്രൽ മാർക്കറ്റിലെ മലയാളി കൂട്ടായ്മയുടെ സംഘാടക മികവിൽ മറ്റൊരു അദ്ധ്യായം കൂടി തുന്നിച്ചേർക്കപ്പെട്ടു.
ബഹ്റൈൻ തലസ്ഥാനമായ മനാമ സെൻട്രൽ മാർക്കറ്റ് എം.സി.എം.എ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുമുള്ളവരാണ് മാർക്കറ്റിലെ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ നോമ്പ് തുറന്നത്.
നോമ്പു തുറയ്ക്കായി എത്തിച്ചേർന്ന ഓരോരുത്തർക്കും അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാൻ ഫ്രൂട്ട് കിറ്റുകളും സംഘാടകർ ഒരുക്കിവെച്ചിരുന്നു. ഇത്രയധികം ജനക്കൂട്ടം ഉണ്ടായിട്ടും ഭക്ഷണം പാഴാകാതെ ശ്രദ്ധിക്കാനും സംഘാടകർക്ക് കഴിഞ്ഞു എന്നതാണ് ഇഫ്താറിന്റെ മറ്റൊരു പ്രത്യേകത..
എം.സി.എം.എ ജനറൽ സെക്രട്ടറി അഷ്ക്കർ പൂഴിത്തല സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂസഫ് മമ്പാട്ടു മൂല അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻബിനു മണ്ണിൽ ഉത്ഘാടനം ചെയ്ത ഇഫ്താർ സംഗമത്തിൽ ഫക്രുദ്ധിൾ തങ്ങൾ,അബൂബക്കർ ലത്തീഫി എന്നിവർ റമദാൻ സന്ദേശം നൽകി.
പ്രോഗ്രാം കോഡിനേറ്റർ നൗഷാദ് കണ്ണൂർ,വളണ്ടിയർ കേപ്റ്റൻ നിസാം മമ്പാട്ട് മൂല ,പിവി രാധാകൃഷ്ണപിള്ള
റദ ബുസ്താനി സിദ്ധീഖ് ഷർബത്തലി,ഇബ്രാഹിം ,മുഹമ്മദ് ഇബാഹിം ,യൂസഫ് വാദിസഫാ എന്നിവർ ആശംസകൾ നേർന്നു .
ടുണിഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി ച്ച് ഡി ലഭിച്ച മുഹമ്മദ് ഷമ്മാസ് നൂറാനി അസ്സഖാഫിയേയും ബഹ്‌റൈനിലെ ശുദ്ധമായ മിൽക്ക് ബിസിനസ് രംഗത്തെ മലയാളിയായ ഹാരിസിനെയും ചടങ്ങിൽ ആദരിച്ചു.