Advertisment

IGNITE 2023, ഏകദിന വ്യാവസായിക പരിശീലന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു

New Update
ignite

കുവൈറ്റ്: സ്വന്തമായി നാട്ടില്‍ ഒരു സംരംഭം എന്ന പല പ്രവാസികളുടേയും സ്വപ്നം മുന്നില്‍ കണ്ടു അതിലേക്കു ഒരു ചുവടുവെയ്പ്പ് എന്ന നിലയില്‍ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ എസ് സി എഫ് ഇ അക്കാദമി യുടെ നേതൃത്വത്തില്‍ 2023 നവംബര്‍ 17 ന് മംഗഫ് ഹില്‍ട്ടണ്‍ റിസ്സോര്‍ട്ടില്‍ വച്ചു നടത്തിയ ഏകദിന വ്യാവസായിക പരിശീലന പരിപാടി വിജയകരമായി സമാപിച്ചു.

Advertisment

കേരള വ്യവസായ വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി എസ് ചന്ദ്രന്‍, ബിഎംഡബ്ലു അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അഡ്വ. വിനോദ്കുമാര്‍ ടി എന്നിവര്‍ വിവിധ വ്യവസായ വിഷയങ്ങളെ അടിസ്ഥാനമാക്കി  ക്ലാസ്സുകള്‍ നടത്തി.

നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രവാസി മനസ്സുകളിലെ പലവിധ സംശയങ്ങളെ ആധികാരികമായി ദൂരീകരിക്കുവാനും പുതിയ സംരംഭക ആശയങ്ങള്‍ സ്വരൂപിക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു.

സാരഥി പ്രസിഡന്റ് അജി കെ ആര്‍ ഉദ്ഘാടനം നിര്‍വഹിച്ചാരംഭിച്ച പരിപാടിയില്‍ വിവിധ വ്യവസായിക മേഖലകളില്‍ വിജയം കൈവരിച്ചവരും, തുടക്കക്കാരും, ഇതേ മേഖലയില്‍ താല്പര്യം ഉള്ളതുമായ ഏകദേശം നൂറില്‍പ്പരം അംഗങ്ങള്‍  പങ്കെടുത്തു.

സാരഥി ട്രസ്റ്റ് ചെയര്‍മാന്‍, എന്‍ എസ് ജയകുമാര്‍, സാരഥി മുന്‍ പ്രസിഡന്റ് സജീവ് നാരായണന്‍, ഐബിപിസി ജോയിന്റ് സെക്രട്ടറി സുരേഷ് കെ പി, കുവൈറ്റിലെ പ്രമുഖ വ്യവസായികളായ മുരളി നാണു, പ്രശാന്ത് ശിവാനന്ദന്‍, അഡ്വ: രാജേഷ് സാഗര്‍, സുരേഷ് ശ്രീരാഗം, മണിയന്‍ ശ്രീധരന്‍ എന്നിവര്‍ ബിസിനസ് രംഗത്തെ അവരുടെ നാള്‍ വഴികളിലെ അനുഭവങ്ങള്‍ പങ്കു വെച്ചു സംസാരിച്ചു. 

എട്ടോളം വിവിധ വിഭാഗങ്ങളായി ക്രമികരിച്ച പരിപാടിക്കു ട്രസ്റ്റ് സെക്രട്ടറി ജിതിന്‍ ദാസ്, വൈസ് ചെയര്‍മാന്‍ വിനോദ് കുമാര്‍ സി എസ്, ലിനി ജയന്‍, ഷനൂബ് ശേഖര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസ്തുത പരിപാടിക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത് ആനന്ദന്‍ നന്ദി പ്രകാശിപ്പിച്ചു.

വരും കാലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment