കുവൈറ്റ്: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ഒരു നാടിനെയാകെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ദുരിതത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുവെന്നും ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങളോട് സഹകരിക്കുന്നതിനൊടൊപ്പം ഐ എം സി സി കുവൈറ്റ് കമ്മിറ്റി ആദ്യ സഹായമായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അയക്കുമെന്നും ഭാരവാഹികളായ സത്താര്‍ കുന്നില്‍, ഹമീദ് മധൂര്‍, ശരീഫ് താമരശ്ശേരി എന്നിവര്‍ അറിയിച്ചു.