കുവൈത്ത്: കുവൈത്തിലെ പ്രമുഖ ആതുരാലയമായ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഐ എം സി സി കുവൈറ്റ് കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ എത്തിയ നൂറിലധികം ആളുകൾക്ക് ഷുഗർ, കോളസ്ട്രോൾ, ക്രിയാറ്റിൻ, ലിവർ ഫങ്ക്ഷൻ ടെസ്റ്റ് പരിശോധനകളും, ഡോക്ടരുടെ സേവനം ഉൾപ്പടെ സൗജന്യവുമായിരുന്നു. ഐ സി സി സി കുവൈറ്റ് നടത്തി വരുന്ന സേവന പ്രവർത്തങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിചത്
ഐ എം സി സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിലിന്റെ അദ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന കുവൈത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര പ്രവർത്തക അഖില ആൻവി ഉത്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/13/untitledmansoonrainim-2025-07-13-12-39-46.jpg)
അൻസാരി (കല കുവൈറ്റ് ), ബിവിൻ തോമസ് ( കേരള അസോസിയേഷൻ ) ശരീഫ് താമരശ്ശേരി ( ഐ എം സി സി ), അഷ്‌റഫ് അയ്യൂർ , ഖലീൽ അടൂർ, സലാം കളനാട്, ഡോക്ടർ രാംജിത് കുമാർ, അബ്ദുൽ കാദർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹമീദ് മധൂർ സ്വാഗതവും, അബൂബക്കർ എ. ആർ നഗർ നന്ദിയും പറഞ്ഞു. ഉമ്മർ കൂളിയങ്കാൽ , മുനീർ തൃക്കരിപ്പൂർ, ഹക്കിം റോൾ, ഹാരിസ് പൂച്ചക്കാട് ഇൽയാസ് ചിത്താരി തുടങ്ങിയവർ നേതൃത്വം നൽകി.
മെഡിക്കൽ ക്യാമ്പിലൂടെ രണ്ടു പേർക്ക് ഹൃദയ സംബന്ധമായ പ്രശനം കണ്ടെത്തിയതിനാൽ അടിയന്തിരമായി തുടർ ചികിത്സ ഉറപ്പു വരുത്താൻ കഴിഞ്ഞതും സാമ്പത്തിക പ്രയാസമുള്ള നിരവധി ആളുകൾക്കു ക്യാമ്പ് പ്രയാജനം ചെയ്തതായും ക്യാമ്പിൽ വന്നവർക്കാവാശയമുള്ള തുടർ ചികിത്സക്ക് സഹായം ചെയ്യുമെന്നും ഐ എം സി സി ഭാരവാഹികൾ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/13/untitledmansoonrainimcc-2025-07-13-12-43-54.jpg)
ക്യാമ്പിൽ എത്തിയ മുഴുവൻ ആളുകൾക്കും ബി ഇ സി സമ്മാനങ്ങളും നൽകി. ബദർ മെഡിക്കൽ സെൻ്ററിനുള്ള ഐ എം സി സി യുടെ ഉപഹാരം പ്രസിഡണ്ട് ഹമീദ് മധൂർ ഡോക്ടർ രാജിത് കുമാറിന് കൈമാറി