Advertisment

ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരണവും വിതരണവും ഈ വർഷവും നടക്കും

New Update
index Untitleeed.jpg

മനാമ: മുൻകാലങ്ങളിൽ വളരെ കാര്യക്ഷമമായി ചെയ്തു വന്നിരുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് അവ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തുവന്നിരുന്ന പദ്ധതി ഈ വർഷവും ചെയ്യ്തുവരുന്നു.

Advertisment

ബഹ്‌റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ ബോക്സുകൾ വെച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തിയാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്.    

കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി  പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യമുള്ളവരും രെജിസ്റ്റർ ചെയ്യുകയും രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി കൈമാറ്റം ചെയ്യുന്ന രീതിയാണ് ഈ വർഷം ആവിഷ്കരിച്ചിരിക്കുന്നത്.

അതിനും കഴിയാത്ത രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നതിനനുസരിച് എത്തിച്ചു നൽകുവാനും ശ്രമിക്കുന്നതായിരിക്കും എന്ന് ഇന്ഡക്സ് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ പറഞ്ഞു.

Advertisment