ഇന്‍ഡക്‌സ് സംഘടനയുടെ ചില അംഗങ്ങള്‍ പി പി എ പാനലിലേക്ക് കൂട് മാറിയത് കുടുബങ്ങളുടെ ഉദ്യോഗസ്ഥ താല്‍പര്യങ്ങള്‍ നിലനിറുത്തുന്നതിനു വേണ്ടിയുള്ള തീരുമാനം

New Update
index

ബഹ്‌റൈന്‍: ഇന്‍ഡക്‌സ് സംഘടനയുടെ ചില അംഗങ്ങള്‍ പി പി എ പാനലിലേക്ക് കൂട് മാറിയത് കുടുബങ്ങളുടെ ഉദ്യോഗസ്ഥ താല്‍പര്യങ്ങള്‍ നിലനിറുത്തുന്നതിനു വേണ്ടിയുള്ള തീരുമാനമെന്ന്‌ ഇന്‍ഡക്‌സ് സീനിയര്‍ ഭാരവാഹി ചന്ദ്രബോസ്.

Advertisment

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കഴിഞ്ഞകാല ഘട്ടങ്ങളില്‍ യുപിപിയുടെ തണലിലും ആനുകൂല്യത്തിലും നിലനിന്ന് പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഡക്‌സ് എന്ന സംഘടനയുടെ ചില വിരലില്‍ എണ്ണാവുന്ന അംഗങ്ങള്‍ പി പി എ പാനലിലേക്ക് കൂട് മാറിയത് അവസരങ്ങളും ആനുകൂല്യവും കുടുബങ്ങളുടെ ഉദ്യോഗസ്ഥ താല്‍പര്യങ്ങള്‍ നിലനിറുത്തുന്നതിനും വേണ്ടിയുള്ള തീരുമാനമാണന്നും ഇന്‍ഡക്‌സിന്റെ ഭരണസമിതിയുടെ തീരുമാനമല്ലന്നും ഇത്തരം  അവസരവാദികളെ ഇന്‍ഡക്‌സില്‍ നിന്ന് പുറന്തള്ളിയതായും ചന്ദ്രബോസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു 

ആസന്നമായ ഇന്ത്യന്‍ സ്‌ക്കൂള്‍ തെരെഞ്ഞെടുപ്പില്‍ രക്ഷിതാക്കളെയും ഇന്ത്യന്‍ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന വേലകള്‍ രക്ഷിതാക്കള്‍ ബാലറ്റ് പേപ്പറിലൂടെ പി പി എ പാനലിനോടുള്ള തെറ്റായ നയത്തിന്റെ വിധിയെഴുത്താവുമെന്നും ചന്ദ്രബോസ് പത്രകുറിപ്പില്‍ അറിയിച്ചു.

Advertisment