/sathyam/media/media_files/2025/02/13/AFy48ZDpxhuT4xIwuZ5C.jpeg)
സൗദി അറേബ്യ: പുണ്യങ്ങളുടെ പൂക്കാലമായി മാറുന്ന റമളാനിലെ 30നാളും വൃതം അനുഷ്ഠിച്ച് സല്‍ക്രമങ്ങള്‍ നടത്തി ദാനധര്‍മ്മങ്ങള്‍ നല്‍കിയും ദൈവത്തെ സുജൂദ് ചെയ്തു പ്രാര്‍ത്ഥനയോടെ വ്രതം അനുഷ്ഠിക്കുവാനായി റമളാന്‍ മാസത്തെ വരവേല്‍ക്കുവാന്‍ വിദേശികളും സ്വദേശികളുമായ മുസ്ലിം വിശ്വാസികള്‍ റമളാനിനെ പുണ്യം തേടിയുള്ള യാത്രയ്ക്കായി ഒരുങ്ങി.
ഷോപ്പിംഗ് സെന്ററുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും റമളാനിനുള്ള സാധനങ്ങള്‍ വില്‍പ്പനയ്ക്കായി എത്തിക്കഴിഞ്ഞു. ഈത്തപ്പഴ മാര്‍ക്കറ്റുകളിലും പലയിനം ഈത്തപ്പഴങ്ങള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്നു. റമളാനില്‍ ദാനധര്‍മ്മങ്ങള്‍ മുന്നോടിയായി നല്‍കുന്നതിനുവേണ്ടി ഓരോ ഇസ്ലാം മത വിശ്വാസികളും അവരുടെ സമ്പാദ്യത്തില്‍ നിന്ന് ദുരിതമനുഭവിക്കുന്ന മറ്റു സഹോദരങ്ങള്‍ക്കായി സഹായിക്കുന്നതിന് വേണ്ടി ഓരോ വ്യക്തികളും പ്രത്യേകം അവരുടെ സാമ്പത്തികത്തിനനുസരിച്ച് ഭക്ഷണസാധനങ്ങള്‍ ആയോ പണമായോ മറ്റു സാധനങ്ങള്‍ ആയോ നല്‍കുന്നതിന് വേണ്ടി തയ്യാറെടുത്തു തുടങ്ങി.
റമളാന്‍ മുന്നോടിയായി വരും ദിവസങ്ങളില്‍ ദീവാലങ്കാരങ്ങളും ഭക്ഷ്യ ഉല്‍പന്ന മേളകളും സംഘടിപ്പിക്കുകയും ചെയ്യും. സൗദി അറേബ്യയുടെ മലയാളി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഷോപ്പിംഗ് സെന്ററുകള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രത്യേക മേളകള്‍ സംഘടിപ്പിക്കും.
മേളകളില്‍ കൂടി റമളാന്‍ മാസത്തെ സക്കാത്ത് ഭക്ഷണ ഉത്പന്നങ്ങളായി നല്‍കുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് ബോക്‌സുകള്‍ വില്‍പ്പനയ്ക്കായി തയ്യാറെടുക്കിയിട്ടുണ്ട്.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റമളാന്‍ ഒന്നുമുതല്‍ മനുഷ്യസ്‌നേഹികളായ ഒരു കൂട്ടം വ്യക്തികളും സംഘടന പ്രതിനിധികളും ബിസിനസുകാരും സ്ഥാപനങ്ങളും നല്‍കുന്ന റമളാനിലെ പുണ്യം തേടിയുള്ള യാത്ര കീറ്റ് വിതരണം മുന്നോടിയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കിറ്റ് വിതരണ കോഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി എം എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു.
അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുക എന്നത് വര്‍ഷങ്ങളായി സംഘടനയുടെ ദൗത്യങ്ങള്‍ ഒന്നാണെന്നും വ്യക്തമാക്കി.