മനാമ: ബഹ്റൈനിലെ ഐ എൽ എ ആസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഐ എൽ എ ദീപാവലി 2024 വമ്പിച്ച ആഘോഷത്തോടെ നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം ആളുകൾ പങ്കെടുത്ത ചടങ്ങ് ദീപാവലിയുടെ നിറഞ്ഞ പ്രവർത്തന വിജയമായിരുന്നു ഏകത്വം, പാരമ്പര്യം, സന്തോഷം, എന്നിവയെ മുൻനിർത്തിയുള്ള ആഘോഷമായി മാറി.
ഐ.എൽ.എ ഈ വർഷത്തെ പ്രമേയം, “പിങ്ക് ഒക്ടോബർ” എന്ന നാമത്തിലുള്ള തായിരുന്നു ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസത്തെയും ഈ അവസരത്തിൽ ചടങ്ങിൽ ആദരിച്ചു. പ്രതീക്ഷയും സഹനശക്തിയും പ്രതിനിധീകരിക്കുന്ന പിങ്ക് വിളക്കുകൾ വേദിയിൽ തെളിഞ്ഞു.
മെഗമാർട്ട്, അൽ ഹിലാൽ ആശുപത്രി എന്നിവരുമായി സഹകരിച്ച് ഐ എൽ എ ദീപാവലി 2024 ഷോപ്പിംഗ്, ഭക്ഷണ സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആകർഷണങ്ങൾ ഒരുക്കിയിരുന്നു. പങ്കെടുക്കുന്നവർക്കും സമഗ്രവും ആവേശകരവുമായ അനുഭവം സൃഷ്ടിച്ച ചടങ്ങുകളാ യിരുന്നു.
സുഗന്ധ ദ്രവ്യങ്ങൾ, ഹസ്തകലകൾ, വീട്ടിലുണ്ടാക്കിയ വിവിധ പലഹാരങ്ങൾ എന്നിവ വിൽക്കുന്ന വിവിധ സ്റ്റാളുകൾക്കായി പങ്കെടുത്തവർ രുചി നിറഞ്ഞ പരമ്പരാഗതവും വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിച്ചും കലാകായിക സാംസ്കാരിക പരിപാടികളിലും ഗെയിമുകളും പരിപാടിയിൽ പങ്കെടുത്ത് ആവേശം നിറഞ്ഞ ജനപങ്കാളിത്തവും സൗഹൃദ മത്സരവും മൂന്ന് മണി മുതൽ അർദ്ധരാത്രി വരെ ഒരുക്കിയിരുന്നു.
ഐഎൽ എ പ്രസിഡൻറ് കിരൺ മാംഗ്ലെ സമൂഹത്തിലെ സ്വദേശി വിദേശികൾ നൽകിയ വലിയ പിന്തുണയ്ക്കു നന്ദി പ്രകടിപ്പിക്കുകയും ഐ എൽ എ ദീപാവലി 2024 ആഘോഷമാക്കിയതിന് ഭരണസമിതി കടപ്പാട് അറിയിച്ചു.
അൽ ഹിലാൽ ആശുപത്രിയുടെ ആരോഗ്യ പരിശോധന സേവനങ്ങളിലൂടെ ആരോഗ്യ ബോധവൽക്കരണ പരിചരണവും തൽസമയം ഉണ്ടായിരുന്നു ബന്ധം, സന്തോഷം, സാംസ്കാരിക സമ്പുഷ്ടീകരണം എന്നിവക്ക് ചടങ്ങ് വേദിയാവുകയും ഐ എൽ എ സാമൂഹ്യ സേവനവും ഇന്ത്യൻ സംസ്കാരവും സമന്വയത്തോടെ നടപ്പാക്കുന്നതിൽ ഏറെ മുന്നിലാണന്ന് ചടങ്ങിൽ പങ്കെടുത്ത പങ്കാളികൾ സത്യം ഓൺലൈൻ ന്യൂസിനോട് അഭിപ്രായപ്പെട്ടു.