ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌ക്കൂളിന്റെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രക്ഷിതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ഭരണ സമിതി

New Update
whdhjdd

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌ക്കൂളിന്റെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രക്ഷിതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ഭരണ സമിതി.ഇത് രക്ഷിതാക്കളില്‍ അതൃപ്തിയ്ക്ക് കാരണമായിരിക്കുകയാണ്. 

Advertisment

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും വിജയ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഭരണസമിതിയുടെ പാനലായ പി പി എ ആദ്യഘട്ടത്തില്‍ വലിയ മുന്നേറ്റം നടത്തി.

മറ്റു പാനലുകളായ ഐ എസ് പി എഫും, യുപിപിയും അരയും തലയും മുറുക്കി വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടിയില്ലാതെ പകച്ച് നില്‍ക്കുന്നത് രക്ഷിതാക്കളും സാമൂഹ്യരംഗത്തുള്ളവരും ചോദ്യം ചെയ്യുകയും അക്കമിട്ട് നിരത്തുകയും ചെയ്തപ്പോള്‍ ഭരണ സമിതിക്ക് മറുപടിയില്ലാത്ത അവസ്ഥയാണ് .

അതേസമയം മൂന്ന് പാനലുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സാമൂഹ്യസേവന കൂട്ടായ്മയായ ബി കെ എസ് എഫ് രക്ഷിതാക്കള്‍ക്കും മലയാളി രക്ഷിതാക്കള്‍ക്കും ഒരുക്കിയ മുഖാമുഖം ചര്‍ച്ചയും ഭരണ സമിതി പാനല്‍ കഴിഞ്ഞ ദിവസം ബഹിഷ്‌ക്കരിച്ചതില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു .

സത്യം ഓണ്‍ലൈന്‍ സര്‍വേ പ്രഖ്യാപനം വ്യാഴാഴ്ച രാത്രി പ്രഖ്യാപനം നടക്കാനിരിക്കെ രക്ഷിതാക്കളുടെയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടയില്‍ നടത്തിയ സര്‍വേ ഏറെ വിഷയങ്ങള്‍ ചര്‍ച്ചക്കിടയാക്കിയിരുന്നു. ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞ വിധിയെഴുത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ സാഹചര്യത്തില്‍ മല്‍സരം കടുത്തിരിക്കുകയാണ്.

Advertisment