ഇൻഫോക് അബ്ദലിയിൽ "വിൻ്റർ കിറ്റ്" വിതരണം നടത്തി

സമൂഹത്തിലെ നിസ്സഹായരായ വിഭാഗങ്ങൾക്ക് കൈത്താങ്ങാകുന്ന ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ ഭാവിയിലും തുടരുമെന്ന് ഇൻഫോക് നേതൃത്വം അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈത്ത്: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സോഷ്യൽ വെൽഫെയർ വിഭാഗമായ "ഇൻഫോക് കെയർ" എല്ലാ വർഷവും നടത്തിവരുന്ന വിൻ്റർ കിറ്റ് വിതരണ പരിപാടി ഈ വർഷം അബ്ദലി പ്രദേശത്ത് സംഘടിപ്പിച്ചു.

Advertisment

കടുത്ത ശൈത്യത്തെ അവഗണിച്ച് മരുഭൂമി പ്രദേശങ്ങളിലെ കഠിനമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കമ്പിളികളും അനുബന്ധ സാമഗ്രികളും ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരും നേരിട്ട് വിതരണം ചെയ്തു. 


Untitled

ഇൻഫോക് ഭാരവാഹികളായ അർച്ചന കുമാരി, മുഹമ്മദ് ഷാ, ശ്യാം പ്രസാദ്, ധന്യ മുകേഷ്, പ്യാരി ഓമനക്കുട്ടൻ, സജുമോൻ അബ്രഹാം, ജോബി ജോസഫ്, ഷംന ഷാജഹാൻ, ഹിമ ഷിബു, ചിന്നു സത്യൻ, പ്രിൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി. 

സമൂഹത്തിലെ നിസ്സഹായരായ വിഭാഗങ്ങൾക്ക് കൈത്താങ്ങാകുന്ന ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ ഭാവിയിലും തുടരുമെന്ന് ഇൻഫോക് നേതൃത്വം അറിയിച്ചു.

Advertisment