/sathyam/media/media_files/LKHbDV96q7yuuWqd2vqx.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലേ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ നിന്നും എസ്എസ്എല്‍സ്, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഇന്‍സ്‌പെയര്‍ '2k24 ന്റെ പോസ്റ്റർ പ്രകാശനം കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡന്റ് യു.പി. ഫിറോസിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
സൽവ മശ്ഹൂർ വില്ലയിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് തൃക്കരിപ്പൂർ, സെക്രട്ടറി റഫീഖ് ഒളവറ, മണ്ഡലം ആക്ടിങ് ജന.സെക്രട്ടറി ഹസ്സൻ തഖ്‌വ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2024 ജൂലായ് ആറാം തിയ്യതി ശനി തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ വെച്ച് നടക്കുന്ന അവാർഡ് വിതരണ പരിപാടിയിൽ സംസ്ഥാന, ജില്ലാ, മണ്ഡലം മുസ്ലിം ലീഗ് പോഷക ഘടകം നേതാക്കൾ സംബന്ധിക്കുമെന്നും അദ്ധ്യാപകനും, പ്രമുഖ വിദ്യാഭ്യാസ പരിശീലകനുമായ ഹക്കീം മാസ്റ്റർ വീശിഷ്ടാതിഥിയായി പങ്കെടുത്ത് ക്ലാസിന് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us