/sathyam/media/media_files/SEHFM1IjgcACLvnRUyWt.jpg)
കുവൈറ്റ്: വര്‍ധിച്ച ട്രാഫിക്, സുരക്ഷാ നടപടികളുമായി പുതിയ അധ്യയന വര്‍ഷത്തിന് ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
2024-2025 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള സന്നദ്ധത ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പ്രധാന റോഡുകളിലും സ്‌കൂളുകള്‍ക്കും അവയുടെ പ്രവേശന വഴികള്‍ക്കും ചുറ്റും മന്ത്രാലയം പട്രോളിംഗ് വിന്യസിക്കും. ഗതാഗതം സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി.
ട്രാഫിക് നിയമങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങളുമായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററുമായും സഹകരിച്ച് ബോധവല്‍ക്കരണ ക്യാമ്പയിനും ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കും. പൊതു സുരക്ഷാ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളും സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.
കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ സുരക്ഷയും ട്രാഫിക് അവബോധവും വര്‍ധിപ്പിക്കാന്‍ മന്ത്രാലയം സ്‌കൂളുകളില്‍ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും.
ഈ സെമിനാറുകള്‍ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും സ്‌കൂളിന് അകത്തും പുറത്തുമുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാമെന്നും മാര്‍ഗനിര്‍ദേശം നല്‍കും.
വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് അധ്യയന വര്‍ഷം മുഴുവനും പ്രചാരണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us