/sathyam/media/media_files/hIeprBEkdffZMICc9Ub4.jpg)
ബഹ്റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം അർഹതപ്പെട്ടവർക്കായി നടത്തിയ നോമ്പ് തുറ ഭക്ഷണ വിതരണം തൊഴിലാളി സഹോദരങ്ങളെ പരിശുദ്ധ റംസാൻ മാസത്തിൽ ചേർത്ത് നിർത്തുവാനും വിശപ്പ് അറിയുന്നവർക്കായി വിതരണം ചെയ്തതിലൂടെ പുണ്യ പ്രവർത്തനമായി കാണുന്നതിൽ സന്തോഷവും അഭിമാനവും സമാധാനവുമായിട്ടാണ് വിലിയിരുത്തുന്നതെന്ന് ഐഒസി ബഹ്റൈൻ സംഘടനക്ക് കീഴിൽ പുതുതായി രൂപികരിച്ച ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെ തൊഴിലാളി കളുടെ വാസസ്ഥലമായ തൂബ്ലിയിലെ ട്രോവൺ തൊഴിലാളി സഹോദരങ്ങളുടെ വാസസ്ഥലത്താണ് ഭക്ഷണ പൊതികൾ വിതരണം നടന്നു.
ഐഒസി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി,
മുഹമ്മദ് ഗയാസുല്ല,സന്തോഷ് ഓസ്റ്റിൻ., തൊഫീഖ് അബ്ദുൽ കാദർ,നൗശാദ് ഹുദത്തുൽ ഉക്കായെ,
ഇസ്റത്ത് സെലിം, ആദിൽ അഹമ്മദ്, സുർവി, അനസ് റഹീം, റുക്സൻ, അഹമ്മദ് തൗഫീഖ്, അമ്മാദ്,
ജാക്കിർ അലി, അയ്യാൻ, ഗണേഷ്, അശ്വിൻ മാധവ്, ജോബിൻ മാത്യു, സാമൂഹ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ്, ഐഒസി ബഹ്റൈൻ തമിൾനാട് ഘടകം പ്രസിഡൻ്റ് നയാഖം മരിയദാസ്, വൈസ് പ്രസിഡൻ്റ് സൂസയി നയാഖം,ജനറൽ സെക്രട്ടറി പ്രവീൺ ലാസർ, ജോ.സെക്രട്ടറി ജാക്സൺ ജോൺ, ട്രഷറർ സിൽവിയ ദാസൻ, എസ് പിരിയാൻ, ജോ. ട്രഷറർ ജോൺ ജോസഫ്, അംഗങ്ങളായ ഷാജി പൊഴിയൂർ , യൂസഫ് സൈയ്യിദ്, അബ്ദുൽ കാദർ, ജോസ്, ഷൈൻ, മഹേഷ് ലാസർ, മെൽസൺ, ബിൽട്ടൻ എന്നിവർ വിതരണത്തിന് നേതൃത്വം കൊടുത്തു.