/sathyam/media/media_files/bxtpQSlis5DG67bYJR9C.jpg)
ബഹ്‌റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മഹാരാഷ്ട്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ദാർ അൽ ഷിഫയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് ഏറെ ജനകീയമായി സംഘടിപ്പിച്ചു.
മുന്നൂറോളം ആളുകൾ പങ്കാളികളായ മെഡിക്കൽ ക്യാമ്പ് കാലത്ത് 8 മണിക്ക് തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് നോർത്ത് ഇന്ത്യയിൽ നിന്നവരായിരുന്നു പങ്കാളികളായത്.
/sathyam/media/media_files/01e9RtWc4KhnLUlpzR44.jpg)
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഖുർഷിദ് ആലം അധ്യക്ഷനായ ഉദ്ഘാടന യോഗം ഡോക്ടർ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പ്രവർത്തകയായ കാത്തു സച്ചിദേവ് വിശിഷ്ടാതിഥിയായിരുന്നു. ഐഒസി മഹാരാഷ്ട്ര യൂണിറ്റ് ഭാരവാഹി മുഹമ്മദ് സലീം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, അശറഫ് കൂരാൻ.മുകേഷ് യാദവ്, സത്യജിത് പാണ്ഡെ, ധീരുബായ് ജോദർ, കേശവ് വർമ്മ, സയ്യിദ് ഹനീഫ്, ജവാദ് പാഷ, അനസ് റഹീം, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, സലാം നിലമ്പൂർ, ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ ഡയറക്ടർ ഷമീർ അഹമ്മദ്. ഗയാ സുദ്ധീൻ അഹമ്മദ് ഇസ്രത്ത്, എന്നിവർ സംസാരിച്ചു, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഗയാസ് നന്ദി പറഞ്ഞു.
/sathyam/media/media_files/snt714ObKBaSxNKWYlbS.jpg)
ഐഒസി ഇവൻ്റ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പരിപാടി വിജയിപ്പിച്ച ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us