/sathyam/media/media_files/UXx0JsdVVZxaT2hEqBF2.jpg)
ജിദ്ദ: പുനഃസ്ഥാപിച്ച സൗഹൃദ സരണിയിലെ ഈടുറ്റ അദ്ധ്യായമായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലഹ്‌യാനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഊഷ്മളമായി വരവേറ്റു. ജിദ്ദയിലെ കിരീടാവകാശിയുടെ ഓഫീസിൽ വെച്ചായിരുന്നു വരവേൽപ്പ്. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടികാഴ്ച ഉൾപ്പെടയുള്ള ഔദ്യോഗിക സന്ദർശനാർത്ഥം റിയാദിൽ എത്തിയതായിരുന്നു ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി.
സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കുമുള്ള ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അഭിവാദ്യങ്ങളും തിരിച്ചുള്ള സൗദി ഭരണാധികാരിയുടെ അഭിവാദ്യങ്ങളും ഇറാൻ വിദേശകാര്യമന്ത്രിയും സൗദി കിരീടാവകാശിയും പരസ്പരം കൈമാറി.
/sathyam/media/media_files/vkthv7eITNZDsz7UJ2Qf.jpg)
സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭാവിയിലെ അവസരങ്ങളും പരിപാടികളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെയും രാജ്യാന്തര തലത്തിലെയും സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ചയിൽ വിഷയങ്ങളായി.
കിരീടാവകാശിയുടെ ഓഫീസിൽ നടന്ന സ്വീകരണച്ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരനും പങ്കെടുത്തു. ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അലി റെസ ഇനായത്തി, ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ വിഭാഗം ഡയറക്ടർ ജന. മുഹ്‌സിൻ മുർതസായി, റിയാദിലെ ഇറാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ഹസ്സൻ സറിങ്കര ബർകോണി എന്നിവരും ചർച്ചയിൽ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us