തന്റെ പ്രസ്താവന ശത്രുക്കൾ ദുർവ്യാഖ്യാനം ചെയ്തെന്നു ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ

New Update
F

ഇറാന്റെ അയൽ രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ നിർത്തി വയ്ക്കുന്നുവെന്നു പ്രഖ്യാപിച്ചു കൊണ്ട് അവരോടു മാപ്പു ചോദിച്ച തൻ്റെ പ്രസ്‌താവന ശത്രുക്കൾ ദുർവ്യാഖ്യാനം ചെയ്തെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഞായറാഴ്ച്ച ചൂണ്ടിക്കാട്ടി.

Advertisment

അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷവും ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇറാൻ സേന ആക്രമണം നടത്തിയത് ചിന്താക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇറാൻ നേതൃത്വത്തിലെ ഭിന്നതയാണ് അതു സൂചിപ്പിക്കുന്നതെന്ന് വാഗ്ദാനവും ഉണ്ടായി.

അയൽക്കാർ സഹോദരങ്ങൾ ആണെന്നും ആ ബന്ധം തുടരുമെന്നും വ്യക്തമാക്കിയ പെസെഷ്കിയാൻ, ഇറാൻ അക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കാതെ വയ്യെന്നു വ്യക്തമാക്കി. യുഎസ് താവളങ്ങളാണ് ലക്‌ഷ്യം, ജനങ്ങൾ അല്ല.

ഇറാൻ വിപ്ലവ സേന ഐ ആർ ജി സി പറഞ്ഞത് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ചു: "ശത്രു ആ രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് ഞങ്ങളെ ആക്രമിക്കുമ്പോൾ ഞങ്ങൾ തുടർന്നും മറുപടി നൽകും. ഇത് ഞങ്ങളുടെ അവകാശമാണ്, നിലവിലുള്ള നയവുമാണ്."

ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ട്രൂത് സോഷ്യൽ കുറിപ്പ് ഇറാൻ നേതൃത്വത്തെ ചൊടിപ്പിച്ചതാണ് വീണ്ടും ആക്രമണത്തിനു പ്രകോപനമായതെന്ന വ്യാഖ്യാനമുണ്ട്.

Advertisment