ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ " വൈഷ്ണവം - 2025 " വിപുലമായി ആഘോഷിച്ചു

ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ ഉപദേശക സമിതി അംഗം ഡോക്ടർ സരിത ആശംസകൾ നേർന്നു കൊണ്ട്  സംസാരിച്ചു.

New Update
Untitled

കുവൈത്ത്: ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ 6-ാം വാർഷികാഘോഷം " വൈഷ്ണവം - 2025 " വിപുലമായി ആഘോഷിച്ചു. 

Advertisment

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം ഫീനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ സുനിൽ പറക്കപാടത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 

Untitled

ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജയകൃഷ്ണ കുറുപ്പ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. 

ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ ഉപദേശക സമിതി അംഗം ഡോക്ടർ സരിത ആശംസകൾ നേർന്നു കൊണ്ട്  സംസാരിച്ചു. 


ലോക രോഗി സുരക്ഷ ദിനത്തോടനുബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് അൽ - അവാദിയുടെ കയ്യിൽ നിന്നും കുവൈത്തിലെ മികച്ച ക്വാളിറ്റി അക്രഡിറ്റേഷൻ നഴ്സിനുള്ള അവാർഡ് നേടിയ കീർത്തി സുമേഷിനെ പൊന്നാട അണിയിച്ച് ഡോക്ടർ സരിത ആദരിച്ചു. പ്രസിഡന്റ് ജയകൃഷ്ണ കുറുപ്പ് സ്നേഹോപഹാരം നൽകി. സുനിൽ പറക്കപാടത്തിന് പി.ജി.ബിനു സ്നേഹോപഹാരം നൽകി. 


തുടർന്ന് ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച ഭജൻ, ധ്വനി സ്കൂൾ ഓഫ് മ്യൂസിക്ക് ഫൗണ്ടറും മ്യൂസിക്ക് എഡ്യൂക്കേറ്ററുമായ ചിത്ര അജയകുമാറിന്റെ ശിക്ഷണത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച സംഗീത പരിപാടി, സരിത ഡാൻസ് സ്കൂൾ, നാട്യയലയ സ്കൂൾ ഓഫ് ഡാൻസ്, നന്ദനം സ്കൂൾ ഓഫ് ഡാൻസ്, എൻ.എസ്.എസ് കുവൈത്ത്, ഭവൻസ് റിഥംസ്കേപ്സ് കൾച്ചറൽ വിംഗ്, നൂപുര ധ്വനി കുവൈത്ത് എന്നിവരുടെ ശിക്ഷത്തിലുള്ളവർ അവതരിപ്പിച്ച വിവിധയിനം നൃത്തനൃത്യങ്ങൾ, അമരച്ചാർത്ത് ആറന്മുള ടീം അവതരിപ്പിച്ച വഞ്ചിപ്പാട്ട്, അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. 

കലാപരിപാടികൾ അവതരിപ്പിച്ച ഡാൻസ് അദ്ധ്യാപകർക്കും,കുട്ടികൾക്കും ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Untitled

ഷനിൽ വെങ്ങളത്ത്,ബിജു നായർ, അനിൽ ആറ്റുവ, സജീന്ദ്ര കുമാർ, സജയൻ വേലപ്പൻ, സരിത രാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

നിതിൻ.ജി.മോഹൻ,ചന്ദ്രു പറക്കോട്, അരുൺ കുമാർ, എൻ.വി.രാധാകൃഷ്ണൻ, സരിൻ ചെറുകുന്നേൽ, വി.കെ.സനിൽ കുമാർ, ജയകൃഷ്ണ പിള്ള, സിത്താര ജയകൃഷ്ണൻ, ദീപ രാധാകൃഷ്ണൻ, പ്രിയ രാജ്, സരിത ഹരിപ്രസാദ്, നീന ബിജു, മഞ്ജുള സജയൻ, നിഷ പ്രശാന്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 

Untitled

രഞ്ജിമ.കെ.ആറും,കീർത്തി സുമേഷും അവതാരികമാരായിരുന്നു. പ്രോഗ്രാം ജനറൽ കൺവീനർ സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ കെ.ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.

Advertisment