/sathyam/media/media_files/2026/03/09/c-2026-03-09-05-41-46.jpg)
വധിക്കപ്പെട്ട ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ പുത്രൻ മുജ്തബ ഖമേനായിക്കു ഇസ്രയേലി വ്യോമാക്രമണത്തിൽ പരുക്കേറ്റെന്നു റിപ്പോർട്ട്.
അദ്ദേഹത്തിൻ്റെ ഭാര്യയും ഇറാൻ ഭരണ നേതൃത്വത്തിലെ ഏതാനും പേരും മരിച്ചെന്നും ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു.പിതാവ് കൊല്ലപ്പെടുമ്പോൾ മുജ്തബ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല.
പരുക്കുകൾ എത്ര ഗൗരവം ഉള്ളതാണെന്ന് 'ടൈംസ് ഓഫ് ഇസ്രയേൽ' പറയുന്നുമില്ല.ഇറാന്റെ പുതിയ പരമാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ (56) എവിടെയാണെന്നു വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ സഹ്റ ഹദാദ് ആദിൽ പുരോഹിത നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിൽ നിന്നാണ്.
മുജ്തബയെ ഇറാൻ നേതാവായി അംഗീകരിക്കാൻ തയാറില്ലെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
ആക്രമണം തുടരുമെന്നു നെതന്യാഹു
ഇറാനെതിരായ ആക്രമണം പൂർണ ശക്തിയോടെ, യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ തുടരുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ശനിയാഴ്ച്ച രാഷ്ട്രത്തോടായി പറഞ്ഞു. ഇറാന്റെ ഭരണകൂടത്തെ ഞെട്ടിക്കുന്ന പല കാര്യങ്ങളും ആസൂത്രണം ചെയ്‌തിട്ടുണ്ട്. മാറ്റം ഉറപ്പാക്കും.
"ഇറാനെ വിഭജിക്കാൻ നമുക്ക താത്പര്യമില്ല. എന്നാൽ അവിടത്തെ ജനങ്ങളെ സ്വതന്ത്രരാക്കി സമാധാനത്തിൽ ജീവിക്കണം."
ലെബനനിൽ ഹിസ്ബൊള്ളയെ നിരയുധരാക്കാൻ ഗവൺമെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. "ഇല്ലെങ്കിൽ ഹിസ്ബൊള്ളയുടെ ആക്രമണ സ്വഭാവം ലെബനന് വിനാശമാകും."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us