/sathyam/media/media_files/cXSphzgcIHoItAFk7Doc.jpg)
ജിദ്ദ: പിഞ്ചു കുഞ്ഞുങ്ങളും, സ്ത്രീകളുമടക്കമുള്ള പലസ്തീനിലെ പാവപ്പെട്ട ജനങ്ങളെ ഉൻമൂലനം ചെയ്യുന്ന ഇസ്രായേലിൻ്റെ നരനായാട്ടിനെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ജിദ്ദ കെ.എം.സി.സി പരപ്പനങ്ങാടി മുൻസിപ്പൽ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മുജീബ്.സി.വി ഉള്ളണം അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര യോഗം ഉൽഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ജനറൽ സെക്രട്ടറി വി.പി.മുസ്തഫ, തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് പി.കെ. സുഹൈൽ, തിരൂരങ്ങാടി മുൻസിപ്പൽ ജനറൽ സെക്രട്ടറി ജാഫർ വെന്നിയൂർ, റഫീഖ് കൂളത്ത് എന്നിവർ ആശംസകളർപ്പിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. ചടങ്ങിൽ ഷംസീർ ചെട്ടിപ്പടി സ്വാഗതം പറഞ്ഞു, ഷമീം ചെട്ടിപ്പടി ഖിറാഅത്ത് നടത്തി. മുനീർ പൊക്കാട്ട് നന്ദി പറഞ്ഞു.
കെ.എം.സി.സി പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ വാർഷിക
കൗൺസിൽ തെരഞ്ഞെടുത്തു.
ചെയർമാൻ എം.വി മുഹമ്മദലി ഉളളണം. പ്രസിഡന്റ ശംസീർ ചെട്ടിപ്പടി, സിക്രട്ടറി മുനീർ പുക്കാട്ട് കൊടപ്പാളി, ട്രഷറർ:നാഫിഹ് താപ്പി പാലത്തിങ്ങൽ, വൈസ് പ്രസിഡന്റുമാർ: സമദ് കടവത്ത് കൊട്ടംതല, എം.വി.യൂനസ് ഉളളണം, ടി.എ നാസർ താലഞ്ചേരി കുപ്പിവളവ്, സിദ്ധീഖ് തയ്യിൽ പാലത്തിങ്ങൽ,
ജോയിന്റ് സിക്രട്ടറിമാർ: ജലീൽ പുളിക്കലകത്ത് അഞ്ചപ്പുര, വി.പി. ശമീം ചെട്ടിപ്പടി, എ.എം നവാസ് ചെട്ടിപ്പടി, വി.പി സാദിഖലി ഉളളണം, വൈസ്ചെയർമാന്മാർ: സിറാജ് പുത്തൻകടപ്പുറം,
പി.കെ. അബ്ദുൽ മനാഫ് പാലത്തിങ്ങൽ എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us