Advertisment

ഇസ്രായേൽ വിരുദ്ധ കലിയടങ്ങുന്നില്ല: രണ്ട് അമേരിക്കൻ ഡിസ്ട്രോയറുകൾ ഉൾപ്പെടെ നാല് കപ്പലുകൾക്ക് നേരെ മിസൈൽ - ഡ്രോൺ ആക്രമണം അഴിച്ചു വിട്ട് ഹൂഥി പോരാളികൾ

നിരവധി ഡ്രോണുകൾ ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡിസ്ട്രോയറുകളെ വിജയകരമായി ആക്രമിച്ചതെന്ന് ഹൂഥി സൈനിക വാക്താവ് യഹ്‌യാ സരീഅ വെളിപ്പെടുത്തി. News | Pravasi | saudi arabia | അന്തര്‍ദേശീയം | Middle East

New Update
hoothiUntitled4464.jpg

ജിദ്ദ:   യമനിലെ ഇറാൻ അനുകൂല സായുധ വിമത വിഭാഗമായ ഹൂഥികളുടെ ഇസ്രായേൽ വിരുദ്ധ സമുദ്രാക്രമണങ്ങൾ  അടങ്ങുന്നില്ല. ചൊവാഴ്ച ഹൂഥികൾ തന്നെ പുറത്തുവിട്ട വിവര പ്രകാരം നാല് കപ്പലുകൾ കൂടി അവരുടെ ആക്രമണത്തിന് ഇരയായി. ഇതിൽ രണ്ട് അമേരിക്കൻ സൈനിക ഡിസ്ട്രോയർ കപ്പലുകളും  ഉൾപ്പെടുന്നു. മറ്റു രണ്ടെണ്ണം വാണിജ്യ കപ്പലുകളാണ്.

Advertisment

നിരവധി ഡ്രോണുകൾ ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡിസ്ട്രോയറുകളെ വിജയകരമായി ആക്രമിച്ചതെന്ന് ഹൂഥി സൈനിക വാക്താവ് യഹ്‌യാ സരീഅ വെളിപ്പെടുത്തി.   ഏറ്റവും പുതിയ ആക്രമണങ്ങൾ  വെളിപ്പെടുത്തി ചൊവാഴ്ച കാലത്ത് നടത്തിയ സൈനിക പ്രസ്‌താവണിയിലൂടെയാണ് യഹ്‌യാ സരീഅ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

തങ്ങളുടെ നാവിക സേനയും മിസൈൽ സേനയും ആളില്ലാ വ്യോമസേനയും ചേർന്നാണ് "സൈക്ലേഡ്സ്" എന്ന വാണിജ്യ  കപ്പലിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ നടത്തിയതെന്നും യഹിയ തുടർന്നു.   

ജിബൂട്ടിയിൽ നിന്ന് സൗദി നഗരമായ ജിദ്ദയിലേക്കുള്ള യാത്രാമധ്യേ മാൾട്ടീസ് പതാക ഉയർത്തിയ കണ്ടെയ്‌നർ കപ്പലിനെ മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് ഹൂഥികൾ ആക്രമിച്ചതെന്ന്  റിപ്പോർട്ട് ലഭിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനിയായ ആംബ്രെ അറിയിച്ചതായി സ്കൈ ന്യൂസ് അറേബ്യ റിപ്പോർട്ട്  ചെയ്യുന്നു.

ഒരു വാണിജ്യ കപ്പലിന് സമീപം സ്‌ഫോടനം നടന്നതായി കമ്പനികളിലൊന്നിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചതായും ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അതോറിറ്റി അറിയിച്ചു, കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും  അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും  അതോറിറ്റി റിപ്പോർട്ട് തുടർന്നു.

ചൊവാഴ്ച തന്നെ നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് തങ്ങളുടെ വ്യോമസേനാ വ്യോമസേന ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച്  എം എസ്‌ സി ഓറിയോൺ എന്ന  മറ്റൊരു  ഇസ്രായേൽ കപ്പലിനെ ആക്രമിച്ചതെന്നും യഹിയ അറിയിച്ചു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2023  നവംബർ 19 മുതലാണ് ചെങ്കടൽ മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.   ഇത് ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളോടുള്ള തങ്ങളുടെ പ്രതികാരവും ദുരിതമനുഭവിക്കുന്ന ഫലസ്തീനികളോടുള്ള  ഐക്യദാർഢ്യവും ആയിട്ടാണെന്നാണ്  ഹൂഥികളുടെ വിശദീകരണം.   

ഇതിനകം ഹൂഥി സേന ഡസൻ കണക്കിന് ഇസ്രായേൽ വിരുദ്ധ ഓപറേഷനുകളാണ് നടത്തിയത്.    ഇതിൽ ഇസ്രായേൽ ഉടമസ്ഥതയിലുള്ള 13 കപ്പലുകൾ, ഡസൻ കണക്കിന് അമേരിക്കൻ കപ്പലുകൾ, ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, 11 ബ്രിട്ടീഷ് കപ്പലുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഹൂഥി സൈനിക വക്താവ് തുടർന്നു.

ചെങ്കടൽ മേഖലയിലെ ഹൂത്തി ആക്രമണങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കേപ് ഓഫ് ഗുഡ് ഹോപ്പ് റൂട്ട് ചുറ്റേണ്ടി വരുന്ന ദീർഘിച്ചതും വളരെയേറെ ചിലവേറിയതുമായ മറുവഴി തിരഞ്ഞെടുക്കാൻ നാവിക  കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment