ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ - ഓൺലൈൻ പ്രസംഗ മത്സരം

റജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്‌, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.

New Update
iycc Untitledon

മനാമ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

Advertisment

"ഇന്ത്യൻ സ്വാതന്ത്ര്യ സമരം" എന്ന വിഷയത്തിൽ 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 

18 വയസിനു മുകളിൽ ഉള്ളവർ സീനിയർ ആയും, 10 - 18 വരെയുള്ളവർ ജൂനിയർ ആയും, 10 വയസിനു താഴെ ഉള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്കുള്ള 3 മിനിറ്റിൽ കൂടാത്ത പ്രസംഗ വീഡിയോ 2024 ആഗസ്റ്റ് 16 രാത്രി 10 മണിക്ക് മുമ്പായി 39956325 എന്ന വാട്സ്ആപ്പ് നമ്പറിൽ ലഭിക്കണം.

റജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്‌, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ : 39956325, 33249181

Advertisment