/sathyam/media/media_files/XgVyj1eOEe8IWjCRfu3Y.jpg)
മനാമ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു. സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ, അടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി.
ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/vNzShCzzSUV9vBrI5NSe.jpg)
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് മധുരം എത്തിച്ചു നൽകി ഇന്നത്തെ ദിവസത്തിന്റെ യഥാർത്ഥ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആശയം പ്രകടിപ്പിക്കാൻ ഏരിയ കമ്മിറ്റിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/sFUCHZqCv7cnhE6k4SYc.jpg)
ദേശീയ ഐ.ടി -മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട് , ഏരിയ ട്രെഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസ്സൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us