മനാമ : ഓണാഘോഷത്തോടനുബന്ധിച്ച് ഓണ നാളിൻ ഓർമകൾ അയവിറക്കിക്കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.15 വയസിനു മുകളിൽ ഉള്ളവർ സീനിയർ ആയും 10 - 15 വരെയുള്ളവർ ജൂനിയർ ആയും 4 - 9 വയസിനു ഇടയിൽ ഉള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്കുള്ള 4 മിനിറ്റിൽ കൂടാത്ത മലയാള ഗാനങ്ങൾ ആലപിച്ച്, കരോക്കെ ഉപയോഗിക്കാത്ത നിലയിൽ 2024 സെപ്റ്റംബർ 15 രാത്രി 10 മണിക്ക് മുമ്പായി 34223949 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക.
ഐ.വൈ.സി.സി ബഹ്‌റൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കൂടിയും ജഡ്ജിങ്ങ് പാനലിന്റെ വിലയിരുത്തലിൽ കൂടെയുമാണ് വിജയത്തിന് അർഹരായവരെ കണ്ടെത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
റജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതണെന്ന് ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി , സെക്രട്ടറി നസീഫ് കുറ്റ്യാടി , ട്രെഷറർ തസ്‌ലീം തെന്നാടൻ എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ : 39501656, 33914200