ബഹ്‌റൈൻ: ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു.
മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളിൽ വെച്ച് 2024 ഒക്ടോബർ 4 നു വൈകിട്ട് 4 മണിക്കാണ് പരിപാടി നടക്കുന്നത്.
മഹാത്മ ഗാന്ധിയുടെ ഛായചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കൺവൻഷൻ - ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന" മഹാത്മാ ഗാന്ധിയുടെ " ജന്മദിനത്തിൽ നടത്താൻ സാധിക്കുന്നതിൽ വളരെ അഭിമാനം ഉണ്ടെന്ന് ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നൽകുന്നതാണ്.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹ്‌റൈനിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ നായകർ അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.
39956325, 33249181, 38285008