മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് കമ്മിറ്റി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിട്ടോറിയത്തിൽ നടന്ന പരിപാടി, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉത്ഘാടനം നിർവഹിച്ചു.
കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യാതിഥി ആയിരുന്നു.
ബഹ്‌റൈൻ പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റും, പ്രമുഖ കൗൺസിലറുമായ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി യുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ വെച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ചാരിറ്റി വിങ്ന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഉമ്മൻചാണ്ടി സ്മാരക വീൽ ചെയർ പദ്ധതിയിലേക്ക് ഏരിയ കമ്മിറ്റി സ്പോൺസർ ചെയ്‌ത വീൽ ചെയറിന്റെ കൈമാറലും നടന്നു.
ഏരിയ ഭാരവാഹികളിൽ നിന്നും ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ് ഏറ്റുവാങ്ങി.
ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷാവർഷം തുടരുന്ന രീതിയിൽ തുടക്കം കുറിച്ച ലാൽസൺ സ്മാരക വിദ്യാനിധി സ്കോളർഷിപ്പിന്റെ നാലാം വർഷ വയനാട് ജില്ലയിലെ കുട്ടിയുടെ പേര് ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് അനസ് റഹീം പ്രഖ്യാപിച്ചു.
ഷമീമ ടീച്ചർ കോറിയോഗ്രാഫി നിർവഹിച്ചു ടീം സ്പാർക്കിങ് സ്റ്റാർസ് അണിയിചൊരുക്കിയ ഒപ്പന, ഡാൻസ്, ഗാനങ്ങൾ അടക്കമുള്ള വിവിധ കലാപരിപാടികളും, ബഹ്‌റൈനിലെ കലാകാലരന്മാരുടെ കലാ പ്രകടനങ്ങളും, രാജേഷ് പെരുങ്ങുഴി, ശരത് എന്നിവരുടെ മിമിക്രിയും പരിപാടിക്ക് മികവേകി.
ഏരിയയിൽ നിന്നുള്ള പുതിയ പ്രവർത്തകരെ ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു സ്വീകരിച്ചു.
കലാപ്രകടനങ്ങൾ നടത്തിയവർക്കുള്ള സമ്മാന വിതരണം ഏരിയ, ദേശീയ, ഭാരവാഹികൾ, മുൻ ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഐ.വൈ.സി.സി ബഹ്‌റൈൻ ജോയിന്റ് സെക്രട്ടറി രതീഷ് രവി, ദേശീയ സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, ഇന്റെർണൽ ഓഡിറ്റർമായ മണിക്കുട്ടൻ കോട്ടയം, ജയഫർ അലി, മുൻ പ്രസിഡന്റുമാരായ ബ്ലെസ്സൻ മാത്യു, മുൻ ജനറൽ സെക്രട്ടറി അലൻ ഐസക് അടക്കമുള്ള ഐ.വൈ.സി.സി കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ്, ഏരിയ കമ്മിറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുത്തു.
സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർ സംബന്ധിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗം മാനേജർ പ്രീതത്തിന് കൈമാറി.
അവതാരിക സഞ്ജു എം സാനുവിനുള്ള ഉപഹാരം ഏരിയ ഭാരവാഹികളും, പ്രോഗ്രാം കൺവീനർ ജമീൽ കണ്ണൂരിനുള്ള ഉപഹാരം ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി യും കൈമാറി.
ഏരിയ സെക്രട്ടറി ഷാഫി വയനാട് സ്വാഗതവും, ഏരിയ ട്രെഷറർ ഫൈസൽ പട്ടാമ്പി നന്ദിയും പറഞ്ഞു. മുൻ ദേശീയ ആർട്സ് വിങ് കൺവീനർ ഷംസീർ വടകര, ഏരിയ ഭാരവാഹികളായ റെജി മാത്യു, ഹസ്സൻ ഉപ്പള, ശ്യാംദീപ്, ഷഹബാസ് തൃശൂർ,സുകുമാരൻ നേതൃത്വം നൽകി.