ലാൽസൺ ഓർമ ദിനം ഐ.വൈ.സി.സി - അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 8 മുതൽ

വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്.

New Update
iycc Untitleduss

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സൗജ്യന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

Advertisment

സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നവംബർ 8 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്.

പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകളിൽ എല്ലാവരും ഭാഗമാകണമെന്നും, മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
35590391, 35019446, 39114530

Advertisment