ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി യാത്രയായപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
ifar1Untitled004.jpg

മനാമ :ഐ വൈ സിസി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലോയ് കാർ ഗ്യാരേജിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളും ഹമദ് ടൗൺ ഏരിയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

Advertisment

 ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഹമദ് ടൗണിലെ സീനിയർ അംഗവും, ഐ വൈ സി സി ആർട്സ് വിംഗ് കൺവീനറുമായ ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി.

ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ യു കെ അനിൽകുമാർ ,ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ജയഫർ അലി,ജിതിൻ പരിയാരം,മുഹമ്മദ്, മിഥുൻ (ലോയി കാർ സർവീസ്)
റോയി മത്തായി, ശരത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു.

ജോൺസൺ കൊച്ചി മറുപടി പ്രസംഗം നടത്തി

Advertisment