ഐ. വൈ. സി. സി മനാമ ഏരിയ ' ഷുഹൈബ് എടയന്നൂര്‍ ' അനുസ്മരണം നടക്കും

ഐ.വൈ.സി.സി ബഹ്റൈന്‍, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധീരരക്തസാക്ഷി ' ഷുഹൈബ് എടയന്നൂര്‍ ' അനുസ്മരണ സംഗമം ഫെബ്രുവരി 13 ന് മനാമ എം സി എം എ ഹാളില്‍ നടക്കും.

New Update
ayccc

മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധീരരക്തസാക്ഷി ' ഷുഹൈബ് എടയന്നൂര്‍ ' അനുസ്മരണ സംഗമം ഫെബ്രുവരി 13 ന് മനാമ എം സി എം എ ഹാളില്‍ നടക്കും.


Advertisment

2018 ഫെബ്രുവരി 12 നാണ് കണ്ണൂരില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ നന്മയിലധിഷ്ട്ടിതമായി തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശുഹൈബിനെ, രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ അക്രമകാരികള്‍ വദിക്കുകയായിരുന്നു.


ഐ.വൈ.സി.സി ബഹ്റൈന്‍ ഭാരവാഹികള്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈന്‍, മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറല്‍ സെക്രട്ടറി ഷിജില്‍ പെരുമച്ചേരി, ട്രഷറര്‍ ഹാരിസ് മാവൂര്‍ എന്നിവര്‍ അറിയിച്ചു.

Advertisment