ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

New Update
james

ബഹ്‌റൈന്‍: ദീര്‍ഘകാലമായി ബഹ്‌റൈന്‍ പ്രവാസിയായിരുന്ന യു.വി.ജയിംസ് (60) നാട്ടില്‍ നിര്യാതനായി. സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും സജീവമായിരുന്നു.

Advertisment

ഇരുപത് വര്‍ഷമായി ബഹ്‌റൈനിലെ പ്രശസ്തമായ ചോയ്‌സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ കൊടകര ഉദനി പറമ്പില്‍ കുടുംബാംഗമാണ്. ആരോഗ്യപരമായ ചികില്‍സക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു.

ഭാര്യ രാജി ജയിംസ് ബഹ്‌റൈന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സാണ്. ഭര്‍ത്താവ് അത്യാസന്ന നിലയിലാണെന്ന വിവരം അറിഞ്ഞ് ഉടനെ നാട്ടിലേക്ക് പോവാന്‍ നില്‍ക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിയില്‍ പുതുക്കാന്‍ കൊടുത്തിരുന്നെങ്കിലും എംബസി ഉടനെ തന്നെ തത്ക്കാല്‍ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു.

മൂത്ത മകന്‍ വര്‍ഗീസ് ജയിംസ് എം ബി ബി എസിന് ജോര്‍ജിയയില്‍ പഠിക്കുന്നു. മകള്‍ നാട്ടില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം അംഗമാണ് യു.വി.ജയിംസ് .

Advertisment