ജിദ്ദ കാവനൂർ പഞ്ചായത്ത് കെ എം സി സിയുടെ 'ചിറക് 24'ആവേശം വിടർത്തി

വിവിധ പഞ്ചയത്തിൽ നിന്ന് ഫാമിലികൾ  അടക്കം പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്ക് വേണ്ടി മിട്ടായി പൊറുക്കൽ അടക്കമുള്ള പരിപാടികളുമുണ്ടായിരുന്നു

New Update
kmcc kavanoor

ജിദ്ദ:  ജിദ്ദ കാവനൂർ പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച .'ചിറക് 24' അണികളിൽ കരമാവേശം വിടർത്തി. പരിപാടിയിൽ ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്റ് സി അബ്ദുറഹിമാൻ മാസ്റ്ററെയും പുതുതായി തിരഞ്ഞെടുത്ത ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി ഭാരവാഹികളെയും കാവനൂർ പഞ്ചായത്തിലെ വിവിധ ഭാരവാഹികൾ  ഷാൾ അണിയിച്ചു സ്വീകരിച്ചു.

Advertisment

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ  പരിപാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലാൽ തേഞ്ഞിപാലം, മലപ്പുറം ജില്ലാ ഭാരവാഹി സൈതലവി കുഴിമണ്ണ, ഏറനാട് മണ്ഡലം പ്രസിഡന്റ്, സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി, ചെയര്മാന് അഷ്‌റഫ് കിഴുപറമ്പ്, ഓർഗ. സെക്രട്ടറി സുനീർ എക്കപ്പറമ്പ് എന്നിവരും സംസാരിച്ചു.

 മൊയ്‌ദീൻ കുട്ടി കാവനൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വടം വലി, പിരമിഡ് കപ്പ്, പഴം തീറ്റിക്കൽ, ബാൾ ഗെയിംസ്, ഷൂട്ട് ഔട്ട് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികക്ക് ഹസനുൽ ബന്ന ഷിഹാബ്  എം നാസർ എം മുസ്തഫ കുന്നൻ മുനീർ എം മുഹമ്മദ് കുട്ടി റസാക്ക് എം പി മുഹമ്മദ് കെ സി സുബൈർ വി കെ പടി എന്നിവർ നേത്യത്വം നൽകി  

വിവിധ പഞ്ചയത്തിൽ നിന്ന് ഫാമിലികൾ  അടക്കം പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്ക് വേണ്ടി മിട്ടായി പൊറുക്കൽ അടക്കമുള്ള പരിപാടികളുമുണ്ടായിരുന്നു. മണ്ഡലത്തിൽ നിന്നും പുറത്തുനിന്നുമുള്ള നിരവദി ഗായകൻ മാർ .ശിഹാബ് കാവനൂർ മുഹമ്മദലി കേരള. റിൻഷാദ് കോഴിക്കോട് അബ്ദുറസാക്ക് എ.പി കാവനൂർ ഹാഫിസ് അരീക്കോട് കെ വി സ ലാം കാവനൂർ സുബൈർ വി.കെ പടി അനസ് ചാലിയാർ എന്നിവരുടെ ഗാന സന്ധ്യയുമുണ്ടായിരുന്നു. 

ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റും   കാവനൂർ പഞ്ചയാത്ത് ജനറൽ/ സെക്രട്ടറിയുമായ  കെ വി സലാം കാവനൂർ സ്വാഗതം പറഞ്ഞ പരിപാടിക്ക്,  സൈനുദ്ദീൻ എം നന്ദി പറഞ്ഞു. '

Advertisment