/sathyam/media/media_files/j8eHu0nri9cjNMssmgdE.jpeg)
ജിദ്ദ: ലണ്ടനിൽ വൈസ് കൗൺസിലർ ആയി സ്ഥലം മാറി പോകുന്ന ഇന്ത്യൻ കോൺസുലാർ ജനറൽ ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് ഷാഹിദ് ആലത്തിന് പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഉപഹാരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് പിജെസ് പ്രസിഡന്റ് സന്തോഷ് നായർ കൈമാറി. ജിദ ഇന്ത്യൻ കോൺസുലെറ്റിൽ കഴിഞ്ഞ പത്ത് വർഷക്കാലമായി അദ്ദേഹം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പീജെഎസ്സ് പ്രവർത്തനങ്ങൾ ജിദ്ദാ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണെന്നും അത് തുടർന്നും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ അദ്ദേഹവുമായി പങ്ക് വയ്ക്കാൻ സാധിച്ചു.
ഹജ്ജ് വോളണ്ടീയർ സേവനത്തിന് അടുത്ത വർഷം മുതൽ ആദ്യ ദിവസങ്ങളിൽ തന്നെ വോളണ്ടിയർമാരെ മീനയിൽ പ്രവേശിക്കാനുള്ള പ്രേത്യേക അനുമതി ഹജ്ജ് കാര്യാലയവുമായി ബന്ധപ്പെട്ട് നേടിയെടുക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക, ഇന്ത്യയിൽ നിന്നുമുള്ള ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങളെ കൊണ്ടുവന്നു കൂടെ നിർത്താനുള്ള അനുമതി നേടുക അതിലൂടെ കൂടുതൽ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുക, അങ്ങനെ നിരവധി കാര്യങ്ങൾ ബഹുമാനപ്പെട്ട കോൺസുൽ ജനറലുമായി പങ്ക് വെയ്ക്കുവാൻ സാധിച്ചു. നൗഷാദ് അടൂർ, അയൂബ് ഖാൻ പന്തളം, അലി റാവുത്തർ തേക്കുതോട്, ജയൻ നായർ, എബി ചെറിയാൻ, വിലാസ് കുറുപ്പ് എന്നിവരും സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us