വിശുദ്ധ റമദാനില്‍ തനിമ ഖുര്‍ആന്‍ വിജ്ഞാന മത്സരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

New Update
jidUntitled00

ജിദ്ദ:   തനിമ വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ജിദ്ദ സനാഇയ്യ ജാലിയാത്തിന്റെ സഹകരണത്തോടെ വിശുദ്ധ റമദാനില്‍ ഖുര്‍ആന്‍ പഠനവും പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു. അല്‍ ഇസ്റാഅ്  അധ്യായം പഠിക്കുന്നതിന് വീഡിയോ ക്ലാസ് അടക്കമുള്ള പഠന സാമഗ്രികള്‍ ലഭ്യമാക്കും.

Advertisment

ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായരിക്കും ഒന്നും രണ്ടും ഘട്ട ഓണ്‍ലൈന്‍ പ്രശ്‌നോത്തരി. വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവഹികള്‍ അറിയിച്ചു. 

രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജിദ്ദ സനാഇയ്യ ജാലിയാത്തില്‍ നടന്നു. ജാലിയാത്ത് വിഭാഗം മേധാവി ഉസ്താദ് അബ്ദുൽ അസീസ് ഇദ് രീസ് ,ഭരണകാര്യ മേധാവി ഉസ്താദ് മുസ്ലിഹ് അവാജി ,ദഅ് വാ വിഭാഗം മേധാവി ഉസ്താദ് മുഹമ്മദ് അൽഅവാം, തനിമ കേന്ദ്ര പ്രസിഡണ്ട് നജ്മുദ്ദീന്‍, വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിസണ്ട് ഫസല്‍ കൊച്ചി, വെസ്റ്റേണ്‍ പ്രൊവിന്‍സ് കൂടിയാലോചന സമിതി അംഗം സി.എച്ച്. ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പഠന സഹായ വീഡിയോ ക്ലാസ്സുകള്‍ ലഭ്യമാകാന്‍ താഴെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. https://thanima.info

Advertisment